എഡിറ്റര്‍
എഡിറ്റര്‍
ചങ്ങമ്പുഴയുടെ ജീവിതം ”രമണം” വെള്ളിത്തിരയിലേക്ക്
എഡിറ്റര്‍
Friday 1st March 2013 2:16pm

പ്രശസ്ത കവി ചങ്ങമ്പുഴയുടെ ജീവിതം സിനിമയാകുന്നു. മലയാള സാഹിത്യത്തിലെ എക്കാലത്തെയും പ്രണയകാവ്യം ”രമണന്‍” മലയാളികള്‍ക്ക് സമ്മാനിച്ച ചങ്ങമ്പുഴയുടെ ജീവിതം ആദ്യമായാണ് സിനിമയാകുന്നത്.

Ads By Google

പ്രശസ്ത തിരക്കഥാ കൃത്ത് ബാല്‍റാം മുരളിയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള പതിനൊന്ന് നായികമാരിലൂടെ ചങ്ങമ്പുഴയുടെ ജീവിതവും രചനയും നോക്കി കാണുന്ന തരത്തിലാണ് സിനിമയുടെ തിരക്കഥ.

”രമണം”  എന്നു തന്നെയാണ് ഈ സിനിമയുടെ പേര്. കളിയാട്ടം, കര്‍മയോഗി എന്നീ പ്രശസ്ത സിനിമകളുടെ തിരക്കഥാ കൃത്തായ ബല്‍റാമിന്റെ ആദ്യ സംവിധാനം കൂടിയാണ് രമണം.

സിനിമാ വ്യവസായത്തിലെ സഹകരണ സംവിധാനമായ സമസ്ത മലയാളി ചലച്ചിത്ര പരിഷത്ത് ആണ് ഈ സിനിമയുടെ നിര്‍മാണം. 1.8 കോടി രൂപയാണ് നിര്‍മാണ ചിലവ്. 120 മിനുട്ടാണ് സിനിമയുടെ ദൈര്‍ഘ്യം. ചങ്ങമ്പുഴയുടെ കവിതകളായിരിക്കും ഈ സിനിമയിലെ ഗാനങ്ങള്‍ എന്നും ബല്‍റാം വ്യക്തമാക്കി.

സാഹിത്യലോകത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച ഈ മഹാ പ്രണയ കാവ്യത്തിന് അഭ്രപാളിയില്‍ പകര്‍ത്തുന്നത് പ്രശസ്ത തിരക്കഥ കൃത്ത് ബാല്‍റാം മട്ടന്നൂരാണ്.

സൂപ്പര്‍സ്റ്റാര്‍ സുരേഷ്‌ഗോപിയ്ക്ക് ഭരത് അവാര്‍ഡ് നേടികൊടുത്ത കളിയാട്ടവും , മോഹന്‍ലാലിന്റെ കര്‍മയോഗിക്കും തൂലിക ചലിപ്പിച്ച ബല്‍റാം പക്ഷെ തിരക്കഥാ കൃത്തായല്ല രമണന്റെ അണിയറയിലെത്തുക. തന്റെ ആദ്യ സംവിധാനം കൂടിയാണ് രമണലൂടെ സാധ്യമാകുകയെന്ന് ബാല്‍റാം പറയുന്നു.

Advertisement