എഡിറ്റര്‍
എഡിറ്റര്‍
മെസിയെ വെട്ടി ക്രിസ്റ്റിയാനോ; ബാലണ്‍ ദിയോര്‍ ക്രിസ്റ്റിയാനോയ്‌ക്കെന്ന് പുറത്തായ ചിത്രങ്ങള്‍
എഡിറ്റര്‍
Thursday 7th December 2017 4:13pm

പാരീസ്: ലോകത്തുള്ള മുഴുവന്‍ ഫുട്‌ബോള്‍ പ്രേമികളും ഒരു പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. ആരായിരിക്കും 2017 ലെ ബാലണ്‍ ദിയോര്‍ പുരസ്‌കാര ജേതാവ് എന്നറിയാനായി. ഫുട്‌ബോള്‍ ലോകത്തെ രാജാക്കന്മാരായ ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തമ്മിലാണ് മത്സരം. ഇതിനിടെ പുരസ്‌കാരം ക്രിസ്റ്റ്യാനോയ്ക്കായിരിക്കുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. പുറത്തായ ചിത്രങ്ങളാണ് സൂചനകള്‍ക്ക് ആധാരം.

നൈക്കിന്റെ ബൂട്ടിന്റെ ചിത്രമാണ് പുറത്തായിരിക്കുന്നത്. അഞ്ചാമത്തെ വിജയം എന്നാണ് ബൂട്ടില്‍ എഴുതിയിരിക്കുന്നത്. സി.ആര്‍ സെവന്‍ എന്നും ബൂട്ടില്‍ എഴുതിയിട്ടുണ്ട്. ഒപ്പം ക്രിസ്റ്റ്യാനോ ഇതിന് മുമ്പ് ബാലണ്‍ ദിയോര്‍ നേടിയ വര്‍ഷങ്ങളും എഴുതിയിരിക്കുന്നുണ്ട്. ഇതിനോടൊപ്പം 2017 എന്നും എഴുതിയതായി കാണാം. ഇതാണ് ഇത്തവണത്തെ പുരസ്‌കാരം ക്രിസ്റ്റ്യാനോയ്ക്കായിരിക്കുമെന്ന കിംവദന്തികള്‍ പരക്കാന്‍ കാരണമായത്.


Also Read: ‘എവിടേയും മഞ്ഞ, ഗ്രൗണ്ടിലെത്തിയപ്പോള്‍ പകച്ചു പോയി’; കരിയര്‍ കഴിഞ്ഞാലും കൊച്ചിയിലെ ഗോളാരവം മറക്കില്ലെന്ന് സിഫ്‌നിയോസ്


2008 മുതല്‍ ബാലണ്‍ ദിയോര്‍ പുരസ്‌കാരത്തിനായി മെസിയും ക്രിസ്റ്റ്യാനോയും തമ്മിലാണ് മത്സരം. ഈ പോരിനെ ഒരുപടി കൂടി മുന്നോട്ട് കൊണ്ടു പോയി ക്രിസ്റ്റിയാനോ അഞ്ചാമതും പുരസ്‌കാരം നേടുമെന്നാണ് പുറത്തായ ചിത്രങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. മെസിയ്ക്ക് നിലവില്‍ അഞ്ച് ബാലണ്‍ ദിയോര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഈ സീസണില്‍ അത്ര ശോഭനമായിരുന്നില്ല ക്രിസ്റ്റിയാനോയുടെ തുടക്കം. എന്നാല്‍ മെസിയാകട്ടെ മിന്നും ഫോമിലുമാണ്. അതിനാല്‍ പുരസ്‌കാരം മെസിയെ തേടിയെത്തുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. ഇതിനിടെ ചിത്രം പുറത്തായതോടെ എല്ലാവരും ആശങ്കയിലായിരിക്കുകയാണ്.

Leaked shoes

Cristiano Ronaldo

Advertisement