Administrator
Administrator
ബാലകൃഷ്ണപിള്ള വീണ്ടും പരോളിലിറങ്ങി
Administrator
Monday 4th July 2011 2:53pm

balakrishnappillaതിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര ജയിലില്‍ കഴിയുന്ന കേരളകോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ള വീണ്ടും പരോളിലിറങ്ങി. വൈദ്യപരിശോധനയ്ക്ക് ശേഷം ഉച്ചയോടെയാണ് ബാലകൃഷ്ണപിള്ള ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.

ഒരു മാസത്തേക്ക് ഉപാധിരഹിത പരോളാണ് ബാലകൃഷ്ണപിള്ളയ്ക്ക് അനുവദിച്ചിരിക്കുന്നത്. മൂന്നാമത്തെപ്രാവശ്യമാണ് പിള്ളക്ക് പരോള്‍ ലഭിച്ചിരിക്കുന്നത്. വര്‍ഷത്തില്‍ ആകെ എടുക്കാവുന്ന 45 ദിവസത്തെ പരോള്‍ അദ്ദേഹം നേരത്തെതന്നെ എടുത്തിരുന്നു.

പിള്ളയുടെ ശിക്ഷ ഇളവ് ചെയ്യണമെന്ന അപേക്ഷയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. എന്നാലിക്കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും ഉണ്ടായിട്ടില്ല. ശിക്ഷ ഇളവ് ചെയ്യുന്നില്ലെങ്കില്‍ ഇപ്പോള്‍ എടുക്കുന്ന പരോളില്‍ കുറെഭാഗം മൊത്തം ശിക്ഷയില്‍ അനുഭവിക്കേണ്ടി പരും.

Advertisement