എഡിറ്റര്‍
എഡിറ്റര്‍
ഷാറൂഖ് സിനിമയില്‍ ബാലയും?
എഡിറ്റര്‍
Friday 12th October 2012 2:57pm

ബാലയ്ക്കിത്‌ നല്ലകാലമാണ്. ബാല സംവിധാനം ചെയ്ത ‘ഹിറ്റ് ലിസ്റ്റ്’ ഉടന്‍ തിയേറ്ററുകളിലെത്തുമെന്നതാണ് ഒന്നാമത്തെ സന്തോഷം. ചിത്രം ഹിറ്റ് ലിസ്റ്റില്‍ കയറുമോയെന്ന ടെന്‍ഷനൊന്നും ബാലയ്ക്കില്ല. കാരണം അതിലും വലിയ ത്രില്ലിലാണ് താരം. സംഭവമറിഞ്ഞാല്‍ മലയാള സിനിമയില്‍ ഇപ്പോഴുള്ള സൂപ്പര്‍സ്റ്റാറുകള്‍ക്കെല്ലാം തെല്ലൊരു അസൂയ തോന്നുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇനി കാര്യമെന്താണെന്ന് പറയാം, ബോളിവുഡ് കിങ് ഖാന്‍ ഷാറൂഖിന്റെ പുതിയ ചിത്രമായ ‘ചെന്നൈ എക്‌സ്പ്രസ്സില്‍’ ബാലയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കുറച്ച് ദിവസം മുമ്പാണ് ആരംഭിച്ചത്.

Ads By Google

ബാലയുടെ മലയാളത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ‘കൗബോയ്’ എന്ന ചിത്രത്തിന്റെ സ്റ്റില്‍സ് കണ്ടാണത്രേ സംവിധായകന്‍ ബാലയെ തന്റെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുമായി ബാല പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്നും വാര്‍ത്തകളുണ്ട്.

ചെന്നൈ എക്‌സ്പ്രസ്സിലെ വില്ലന്‍ വേഷമാണ് ബാലയ്ക്ക് വേണ്ടി കാത്തിരിക്കുന്നതെന്നും വാര്‍ത്തകളുണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ബാല തയ്യാറായിട്ടില്ല.

എന്തായാലും തന്റെ സ്വന്തം ചിത്രമായ ഹിറ്റ്‌ലിസ്റ്റിന്റെ പണിപ്പുരയിലാണ് ബാലയിപ്പോള്‍.

Advertisement