എഡിറ്റര്‍
എഡിറ്റര്‍
ബീഫിന്റെ പേരില്‍ വീണ്ടും ആക്രമണം: ബീഹാറില്‍ യുവാക്കള്‍ക്ക് ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ ക്രൂരമായ മര്‍ദ്ദനം
എഡിറ്റര്‍
Thursday 3rd August 2017 1:26pm

പാറ്റന: ബീഫിന്റെ പേരില്‍ വീണ്ടും ആക്രമണം. ബീഹാറില്‍ ട്രക്ക് ഡ്രൈവറുള്‍പ്പടെ മുന്ന് പേരെ ജനക്കൂട്ടവും ബജ്റംഗദള്‍ പ്രവര്‍ത്തകരും ചേര്‍ന്ന ക്രൂരമായി മര്‍ദ്ദിച്ചു. ബോജ്പൂരി ജില്ലയിലാണ് സംഭവം.

ബീഫ് കടത്തുന്നുവെന്നാരോപിച്ച് ബോജ്പുരിലെ ഷാഹ്പുര്‍ വഴി പോവുകയായിരുന്ന ട്രക്ക് ഒരു സംഘം ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ തടയുകയും ഡ്രൈവറേയും കൂടെയുള്ളവരേയും മര്‍ദ്ദിക്കുകയായിരുന്നു. ഷാഹ്പുര്‍ പോലീസെത്തി ഡ്രൈവറേയും മറ്റും അറസ്റ്റ് ചെയ്തുവെങ്കിലും ക്ഷുഭിതരായ നാട്ടുകാര്‍ അവരെ വിട്ട് നല്‍കാന്‍ ആവിശ്യപ്പെട്ടു.

എന്നാല്‍ പോലീസ് വഴങ്ങിയില്ല. തുടര്‍ന്ന് പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ അരാ-ബുക്സാര്‍ റോഡ് ഉപരോധിച്ചു.

ഷാഹ്പുരില്‍ നിന്ന് മുസാഫ്പുറിലേക്ക് ബീഫ് കടത്തുന്ന ട്രക്ക് ആണ് പിടികൂടിയതെന്ന് പൊലീസ് പറയുന്നു.

Advertisement