എഡിറ്റര്‍
എഡിറ്റര്‍
ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ മീററ്റിലെ ഇറച്ചിക്കട ‘റെയ്ഡ്’ ചെയ്തു; ബി.ജെ.പി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു
എഡിറ്റര്‍
Monday 27th March 2017 10:18pm

മീററ്റ്: നിയമ വിരുദ്ധമായി ഇറച്ചിക്കട നടത്തിയെന്ന് ആരോപിച്ച് കട പരിശോധിക്കാന്‍ എത്തിയ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ബി.ജെ.പി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു. മീററ്റിനടുത്തുള്ള ജയ്ഭീംനഗറിലാണ് സംഭവം. കടയില്‍ പരിശോധന നടത്തിയ ശേഷമാണ് മര്‍ദ്ദനം ഉണ്ടായത്.

ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. നിയമ വിരുദ്ധമായി ഇറച്ചിക്കട നടത്തുന്നു എന്ന് തങ്ങള്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ ഇറച്ചിക്കട ‘റെയ്ഡ്’ ചെയ്തത് എന്ന് ബജ്‌രംഗ്ദളിന്റെ സംസ്ഥാന കണ്‍വീനര്‍ ബല്‍രാജ് ദൂന്‍ഗര്‍ പറഞ്ഞു.


Don’t Miss: ‘മുസ്‌ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിര്‍ത്തുക; ഇല്ലെങ്കില്‍ നമാസ് നടത്താന്‍ തന്നെ അനുവദിക്കില്ല’; യു.പിയില്‍ വീണ്ടും വര്‍ഗ്ഗീയ പോസ്റ്ററുകള്‍


വിവരം രഹസ്യമായി വെയ്ക്കാന്‍ വേണ്ടിയാണ് പൊലീസിനെ അറിയിക്കാതിരുന്നത്. കടയുടമകളായ രാഹുല്‍ രാഘവ്, അനുജ് ചൗധരി എന്നിവരെ ദള്‍ പ്രവര്‍ത്തകര്‍ പിടികൂടി. കടയില്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയും ഇവര്‍ പിടിച്ചെടുത്തു. ഇതിന് ശേഷമാണ് വിവരം പൊലീസിനെ അറിയിച്ചത്.

പൊലീസെത്തി ഇറച്ചി പിടിച്ചെടുക്കുമ്പോഴാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് പൊലീസുമായി ഇയാള്‍ തര്‍ക്കത്തിലായി. ഇത് കണ്ട ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരാണ് ബി.ജെ.പി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചത്.

ഇറച്ചിക്കടയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത ഇറച്ചി ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു.

Advertisement