റൈഡിന്റെ പൂര്‍ണത ഇനി അവഞ്ചര്‍ സ്ട്രീറ്റ് 160 പറഞ്ഞുതരും;ഇന്ത്യന്‍ നിരത്തിലിറങ്ങി
New Release
റൈഡിന്റെ പൂര്‍ണത ഇനി അവഞ്ചര്‍ സ്ട്രീറ്റ് 160 പറഞ്ഞുതരും;ഇന്ത്യന്‍ നിരത്തിലിറങ്ങി
ന്യൂസ് ഡെസ്‌ക്
Sunday, 12th May 2019, 11:15 pm

ബജാജിന്റെ അവഞ്ചര്‍ സ്ട്രീറ്റ് 160 ഇന്ത്യയില്‍ അനാവരണം ചെയ്തു. 82253 രൂപയാണ് എക്‌സ്‌ഷോറൂം വില. എബണി ബ്ലാക്ക്,സ്‌പൈസി റെഡ് കളറുകളിലാണ് അവഞ്ചര്‍ സ്ട്രീറ്റ് 160 ലഭിക്കുക. സുസുകി ഇന്‍ട്രൂഡര്‍ ക്രൂസറിന് വലിയ വെല്ലുവിളിയായിരിക്കും ഇവന്‍ എന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍.

സവിശേഷതകള്‍
എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകളടങ്ങുന്ന റോഡ്‌സ്റ്റര്‍ ഹെഡ്‌ലാമ്പാണ് ഉള്ളത്.റൈഡ് പൊസിഷന്‍ മികച്ചതാണ്. കറുത്ത അലോയ് വീലുകളും എഞ്ചിനും,പുത്തന്‍ ഗ്രാഫിക്‌സും സ്ട്രീറ്റ് 160ന് ഗാംഭീര്യം നല്‍കുന്നു. 160.4 സിസി ,സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണുള്ളത്. 147 ബിഎച്ച്പി കരുത്തും 13.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.