ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
സുരേന്ദ്രന്‍ പുറത്തു വരുന്നത് വര്‍ദ്ധിത വീര്യത്തോടെ: പി.എസ് ശ്രീധരന്‍ പിള്ള
ന്യൂസ് ഡെസ്‌ക്
4 days ago
Friday 7th December 2018 12:53pm

തിരുവനന്തപുരം: കെ.സുരേന്ദ്രന് ജാമ്യം ലഭിച്ചത് സര്‍ക്കാരിന്റെ ഗൂഢാലോചനയ്‌ക്കേറ്റ തിരിച്ചടിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. വര്‍ദ്ധിത വീര്യത്തോടെയാണ് സുരേന്ദ്രന്‍ ജയിലിന് പുറത്ത് വരുന്നതെന്നും സുരേന്ദ്രനെ ജയിലിലിട്ടതില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

ബി.ജെ.പിയില്‍ ഗ്രൂപ്പ് വഴക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. നിയമത്തിന്റെ ബാലപാഠം അറിയാവുന്ന ആരും സുരേന്ദ്രന്റ കേസില്‍ ബി.ജെ.പി നേതൃത്യത്തിന് വീഴ്ച്ചപറ്റിയെന്ന് പറയില്ല. ബി.ജെ.പിയില്‍ ഗ്രൂപ്പ് വഴക്കില്ല. അങ്ങനെയുള്ള പ്രചാരണങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണ്. ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു.

പത്തനം തിട്ട ജില്ലയില്‍ സുരേന്ദ്രന്‍ പ്രവേശിക്കാന്‍ പാടില്ല എന്നതാണ് പ്രധാന ഉപാധി. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും സുരേന്ദ്രന്‍ കെട്ടിവെക്കണമെന്നുമുണ്ട്. റാന്നി താലൂക്കില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയുടെ ഉപാധി നിലവിലുണ്ട്.

Advertisement