എഡിറ്റര്‍
എഡിറ്റര്‍
ജോനാഥന്‍ ബൗദിന് ജാമ്യം അനുവദിച്ചു
എഡിറ്റര്‍
Thursday 7th August 2014 5:37pm

jonathan-baud തൃശ്ശൂര്‍: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സ്വിസ് പൗരന്‍ ജോനാഥന്‍ ബൗദിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കഴിഞ്ഞദിവസം കേസ് പരിഗണിച്ചിരുന്നുവെങ്കിലും സര്‍ക്കാരിന്റെ നിലപാട് അറിയിക്കാനായി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

തനിക്ക് ഇന്ത്യയിലെ ഒരു സംഘടനയുമായി ബന്ധമില്ലെന്നും നിരോധിത സംഘടനകളില്‍ അംഗമല്ലെന്നും ചൂണ്ടിക്കാട്ടി ബൗദ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എബ്രഹാം മാത്യു വിശദീകരണം തേടിയിരുന്നു.

കൊല്ലപ്പെട്ട മാവോ വാദി സിനോജിന്റെ ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിച്ചതിന്റെ പേരിലാണ് ജോനാഥന്‍ ബൗദിനെ കഴിഞ്ഞ മാസം 28ന് വലപ്പാട് പോലിസ് കസ്റ്റഡിയിലെടുത്തത്. പാസ്‌പോര്‍ട്ട് നിയമം ലംഘിച്ചു, നിരോധിത സംഘടനകളില്‍ പങ്കെടുത്തു തുടങ്ങിയ കുറ്റങ്ങളായിരുന്നു ബൗദിനെതിരെ ചുമത്തിയത്.വിസാ നിയമം ലംഘിച്ചതിന് 1946ലെ ഫോറിനേഴ്‌സ് ആക്ട് 14ബി പ്രകാരവും 2004ലെ ഫോറിനേഴ്‌സ് അമന്‍മെന്‍ഡ് ആക്ട് 2ബി പ്രകാരവുമായിരുന്നു അറസ്റ്റ്.

ടൂറിസ്റ്റ് വിസയില്‍ കേരളത്തിലെത്തിയ ബൗദ് ജൂലായ് ഏഴു മുതല്‍ കണ്ണൂരില്‍ താമസിച്ച് വരികയായിരുന്നു. അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാളുടെ കൈയില്‍ പാസ്‌പോര്‍ട്ട് ഇല്ലായിരുന്നുവെന്നും താമസസ്ഥലത്ത് നിന്നും അന്താരാഷ്ട്ര തലത്തില്‍ പ്രചരിക്കപ്പെടുന്ന ലഘുലേഘകള്‍ കണ്ടെടുത്തുവെന്നും പോലിസ് വ്യക്തമാക്കിയിരുന്നു. കണ്ണൂരില്‍ പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ അദ്ദേഹവും പങ്കെടുത്തിരുന്നു. അതിനെക്കുറിച്ച് ദേശാഭിമാനി റിപ്പോര്‍ട്ടും വന്നിരുന്നു.

വിശദ റിപ്പോര്‍ട്ടുകള്‍ക്ക്

മലയാളത്തില്‍ വായിക്കാന്‍:

അനുഭവിച്ചത് കടുത്ത മനുഷ്യാവകാശലംഘനം; മരണം വരെ ഇനി ഇന്ത്യയിലേയ്ക്കില്ല; ജൊനാഥന്‍ ബൗദ്

Read Report in English:

I have suffered serious human rights violations in India. I am not coming back here till my death – Jonathan Baud

Advertisement