ഞാൻ നിലത്തിരിക്കുന്നത് കണ്ട് കുറച്ച് കൂടി ഡിസിപ്ലിൻ കാണിക്കണമെന്ന് മമ്മൂക്ക എന്നോട് പറഞ്ഞു; ബൈജു
Movie Day
ഞാൻ നിലത്തിരിക്കുന്നത് കണ്ട് കുറച്ച് കൂടി ഡിസിപ്ലിൻ കാണിക്കണമെന്ന് മമ്മൂക്ക എന്നോട് പറഞ്ഞു; ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th February 2023, 10:26 pm

മലയാള സിനിമയിൽ ഒട്ടേറെ ക്യാരക്ടർ റോളുകളും ഹാസ്യ റോളുകളും ചെയ്ത് മലയാളികളെ വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് ബൈജു. മമ്മൂട്ടി, മോഹൻലാൽ മുതലായ അതികായർക്കൊപ്പമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്.

ആദ്യ കാലത്ത് ചെറിയ റോളുകളിൽ മാത്രമൊതുങ്ങിപ്പോയ താരത്തിന് സമീപകാലത്ത് പ്രാധാന്യമേറിയ നിരവധി റോളുകൾ ലഭിക്കുന്നുണ്ട്.

തന്നെപ്പോലെയുള്ള പെരുമാറ്റമാണ് മമ്മൂട്ടിയുടേതെന്നും തന്നോട് കുറച്ച് കൂടി ഡിസിപ്ലിൻ കാണിക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടെന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.

ക്യാൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെ പറ്റിയുള്ള അഭിപ്രായം ബൈജു തുറന്ന് പറഞ്ഞത്.


“ഞാൻ എനിക്ക് പറയാനുള്ള കാര്യങ്ങളൊക്കെ തുറന്ന് പറയാറുണ്ട്. അത് പറഞ്ഞതിന് ശേഷമാണ് വേറെയേതെങ്കിലും രീതിയിൽ അത് പറഞ്ഞാൽ മതിയായിരുന്നല്ലോ എന്ന് ഞാൻ വിചാരിക്കുന്നത്. മമ്മൂട്ടിയും അങ്ങനെയുള്ളൊരു വ്യക്തിയാണെന്നാണ് ഞാൻ വിചാരിക്കുന്നത്.

“മുദ്ര എന്ന സിനിമയുടെ ഷൂട്ടിങ്‌ സമയത്ത് ഞാൻ കോസ്റ്റിയൂം ഇട്ട് തറയിൽ ഇരുന്നു. അപ്പോൾ നീ വെള്ളമുണ്ടാണ് ഇട്ടിരിക്കുന്നതെന്നും അതിൽ ചളി പറ്റിയാൽ പിന്നീട് കഴുകിയിട്ട് മാത്രമേ ഷൂട്ടിന് ഉപയോഗിക്കാൻ കഴിയൂ എന്നും മമ്മൂക്ക പറഞ്ഞു.

കൂടാതെ ഷൂട്ടിൽ കുറച്ച് കൂടി ഡിസിപ്ലിൻ കാണിക്കണമെന്നും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു,’ ബൈജു പറഞ്ഞു.

അതേസമയം മനു സുധാകരൻ സംവിധാനം ചെയ്ത ബൂമറാങ്ങാണ് താരത്തിന്റ ഏറ്റവും പുതിയ ചിത്രം.


ഷൈൻ ടോം ചാക്കോ, സംയുക്ത മേനോൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

 

Content Highlights:baiju share his experience about mammootty in mudra film location