എഡിറ്റര്‍
എഡിറ്റര്‍
ബാഹുബലിയുടെ ക്ലൈമാക്‌സ് ഭാഗം ആദ്യം പ്രദര്‍ശിപ്പിച്ചു; സംഗതി പിടികിട്ടിയത് സിനിമ തീര്‍ന്നപ്പോള്‍; തിയേറ്ററിനെതിരെ പ്രതിഷേധം
എഡിറ്റര്‍
Saturday 29th April 2017 2:28pm

ബാംഗ്ലൂര്‍: ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി കാണാനുള്ള ആവേശത്തോടെ തിയേറ്ററിലെത്തിയ പ്രേക്ഷകരെ ഒന്നടങ്കം ചതിച്ചിരിക്കുകയാണ് ബാഗ്ലൂരിലെ ഒരു തിയേറ്റര്‍.

കട്ടപ്പ ബാഹുബലിയെ കൊലപ്പെടുത്തിയതെന്തിനെന്ന ഒന്നര വര്‍ഷത്തോളം നീണ്ടുനിന്ന ചോദ്യത്തിന് ഉത്തരം തേടിയെത്തിയവരെ സിനിമയുടെ രണ്ടാം ഭാഗം ആദ്യമിട്ടാണ് തീയറ്റര്‍ ജീവനക്കാര്‍ ഞെട്ടിച്ചത്.

ചിത്രത്തിന്റെ രണ്ടാം പകുതി ആദ്യമിടുകയും, ആദ്യ പകുതി ഇന്റര്‍വെല്ലിന് ശേഷമിടുകയുമായിരുന്നു തിയേറ്ററുകാര്‍. എന്നാല്‍ പ്രേക്ഷകര്‍ക്കൊന്നും കാര്യം പിടികിട്ടിയതുമില്ല. ക്ലൈമാക്സായപ്പോഴാണ് പ്രേക്ഷകര്‍ക്ക് കാര്യം മനസിലായത്. ബംഗലൂരുവിലെ പി.വി.ആര്‍ അരേന മാളിലായിരുന്നു സംഭവം.


Dont Miss ‘വെജിറ്റേറിയന്‍’ സമൂഹത്തെ നിര്‍മ്മിക്കുന്നത് അവസാനിപ്പിക്കൂ; മുംബൈക്കാരോട് രാജ് താക്കറെ –


തീയറ്റര്‍ ജീവനക്കാര്‍ക്കെതിരെ തിയേറ്ററിനുള്ളില്‍ വെച്ച് തന്നെ പ്രേക്ഷകര്‍ പ്രതിഷേധിച്ചു. എന്നാല്‍ തൊട്ടടുത്തുള്ള ഷോകള്‍ക്കുള്ള ടിക്കെറ്റെല്ലാം വിറ്റുകഴിഞ്ഞെന്നും ദയവുചെയ്ത് പ്രശ്‌നമുണ്ടാക്കരുതെന്നുമുള്ള തിയേറ്ററുകാരുടെ ദയനീയ അഭ്യര്‍ത്ഥന കേട്ട് ആളുകള്‍ പിരിഞ്ഞു പോകുകയായിരുന്നു.

തിയേറ്ററുകാര്‍ക്കെതിരെ വിമര്‍ശനവുമായി സിനിമ കണ്ട പലരും ട്വിറ്ററിലൂടെയും രംഗത്തെത്തി. ആദ്യ പകുതിയില്‍ ഇത്രമാത്രം വിസ്മയിപ്പിക്കുന്ന രംഗങ്ങളാണെങ്കില്‍ രണ്ടാം പകുതിയില്‍ എന്ത് അത്ഭുതമായിരിക്കും എന്ന ആകാംഷയായിരുന്നു തനിക്കെന്നാണ് ഒരാളുടെ ട്വീറ്റ്.

Advertisement