എഡിറ്റര്‍
എഡിറ്റര്‍
ഒരു ചാക്ക് സിമന്റിനു 8000 രൂപ; അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അരുണാചലിലെ ഗ്രാമകാഴ്ചകള്‍ ഇങ്ങിനെ
എഡിറ്റര്‍
Sunday 19th November 2017 10:52am


ഇറ്റാനഗര്‍: ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. അരുണാചലിലെ ചാങ്ലാങ് ജില്ലയില്‍ ചൈനയുമായും മ്യാന്‍മാറുമായും അതിര്‍ത്തി പങ്കിടുന്ന ഗ്രാമമായ വിജോയ് നഗരത്തില്‍ ഒരു ചാക്ക് സിമന്റ് എത്തിക്കുന്നതിന് എകദേശം 8000 രൂപയോളം ചിലവ് വരുന്നുണ്ട്. ചക്മ ഗോത്രത്തില്‍പ്പെട്ടവരാണ് ഈ പ്രദേശത്ത് അധികവും.


Also Read:  ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ വ്യാജചിത്രം ഉപയോഗിച്ച് ഇന്ത്യാവിരുദ്ധ പ്രചരണം; പാക് സൈന്യത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി


നഗരത്തില്‍ നിന്ന് മാറി ഉള്‍പ്രദേശത്തുള്ള ഇവിടെ എകദേശം 1500 പേരാണ് താമസിക്കുന്നത്.ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ഗ്രാമത്തില്‍ ശുചിമുറികള്‍ നിര്‍മ്മിക്കനാരംഭിച്ചപ്പോഴാണ് സിമന്റ് എത്തിക്കുന്നതിന്റെ ഞെട്ടിക്കുന്ന കണക്ക് പുറത്തുവന്നത്. മതിയായ റോഡ് സൗകര്യമില്ലാത്ത വിജോയ് നഗറിലേക്ക് നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കുന്നതില്‍ വന്‍തുക ചിലവാകുന്നുണ്ട്.

ഗ്രാമത്തിലെ ഗോത്രവിഭാഗക്കാരാണ് നിര്‍മ്മാണ വസ്തുക്കള്‍ ചുമന്ന് ഗ്രാമത്തിലെത്തിക്കുന്നത്. എകദേശം 156 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചു വേണം ഗ്രാമത്തിലെത്താന്‍. ഇതിനായി എകദേശം അഞ്ച് ദിവസമെടുക്കുന്നു.


Dont Miss: കൊച്ചിയിലെ ഗാലറിക്ക് മുന്നില്‍ കളിക്കുന്നതിലും വലിയ സന്തോഷമുണ്ടോ; ബെര്‍ബറ്റോവിന്റെ അഭിനന്ദനം വലിയൊരു അംഗീകാരമായി കരുതുന്നെന്നും പ്രശാന്ത്


1980 മുതല്‍ സര്‍ക്കാര്‍ പൊതുവിതരണ സംവിധാനത്തിലുടെ ഗ്രാമവാസികള്‍ക്കായുള്ള അവശ്യ വസ്തുക്കള്‍ ഹെലികോപ്ടറിലാണ് എത്തിച്ചിരുന്നത്. എന്നാല്‍ പൊതുവിതരണ സംവിധാനം നിലച്ചതോടെ ഇത്തരത്തിലുള്ള അതിര്‍ത്തി ഗ്രാമങ്ങളുടെ സ്ഥിതി ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്.

Advertisement