എഡിറ്റര്‍
എഡിറ്റര്‍
നായകനായി ‘പപ്പയുടെ സ്വന്തം അപ്പൂസ്’ വെള്ളിത്തിരയില്‍
എഡിറ്റര്‍
Sunday 23rd June 2013 4:02pm

master-badhusha

സൂപ്പര്‍ ഹിറ്റ് മലയാള ചിത്രമായ  പപ്പയുടെ സ്വന്തം അപ്പൂസില്‍ മമ്മൂട്ടിയുടെ മകനായി അഭിനയിച്ച ബാലതാരം  ബാദുഷ നായകനാവുന്നു.
Ads By Google

സോജന്‍ സംവിധാനം ചെയ്യുന്ന ‘ഗ്രാന്റ് ഫിനാലെ’ എന്ന ചിത്രത്തിലാണ് ബാദുഷ നായക വേഷത്തിലെത്തുന്നത്.

ഫാസില്‍ സംവിധാനം ചെയ്ത പപ്പയുടെ സ്വന്തം അപ്പൂസില്‍ ബാല താരമായി എത്തിയ  ബാദുഷ മികച്ച അഭിനയമായിരുന്നു  ചിത്രത്തില്‍ കാഴ്ച്ച വെച്ചിരുന്നത്.

ചിത്രത്തില്‍ ബാദുഷക്കൊപ്പം അന്തരിച്ച മലയാള നടന്‍ രജന്‍ പി ദേവിന്റെ മകന്‍ ജൂബിലും  പ്രധാന റോളിലെത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ അറിയിച്ചു.

പപ്പയുടെ സ്വന്തം അപ്പൂസിനെ കൂടാതെ ‘എന്നെന്നും ഓര്‍മ്മയ്ക്കായി’  എന്ന ചിത്രത്തിലും ബാദുഷ ഇതിന് മുമ്പ് അഭിനയിച്ചിരുന്നു. എന്നാല്‍ ചിത്രം റിലീസായിരുന്നില്ല. അന്തരിച്ച  മലയാള നടന്‍ കൊച്ചിന്‍ ഹനീഫയുടെ അനന്തരവന്‍ കൂടിയാണ്  ബാദുഷ.

Advertisement