എഡിറ്റര്‍
എഡിറ്റര്‍
മോദി മുഖ്യമന്ത്രിമാരായി പരിഗണിക്കുന്നത് അവിവാഹിതരെയോ? പുതുതായി ചുമതലയേറ്റ രണ്ട് മുഖ്യമന്ത്രിമാരും അവിവാഹിതര്‍
എഡിറ്റര്‍
Monday 20th March 2017 12:58pm

ന്യൂദല്‍ഹി: ഓരോ സംസ്ഥാനത്തേയും മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതിന് മുന്‍പ് അവരുടെ വൈവാഹിക നിലയെ കുറിച്ച് പ്രധാനമന്ത്രി അന്വേഷിക്കുന്നുണ്ടോ എന്ന രസകരമായ ചോദ്യമാണ് സോഷ്യല്‍മീഡിയയില്‍ ചിലര്‍ ഉന്നയിക്കുന്നത്.

സംഗതിയില്‍ കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും ബി.ജെ.പി അധികാരത്തിലിരിക്കുന്ന ചില സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെങ്കിലും അവിവാഹിതരാണെന്നതാണ് യാഥാര്‍ത്ഥ്യം

അതേസമയം ഇവര്‍ വിവാഹിതരാണോ അല്ലയോ എന്നതല്ല ഇവിടുത്തെ വിഷയമെന്നും മറിച്ച് ഇവരുടെ രാഷ്ട്രീയനിലപാടുകളും വര്‍ഗീയ അജണ്ടകളുമാണ് ചോദ്യം ചെയ്യപ്പെടേണ്ടതും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് കൂടി ചുമതലയേറ്റെടുത്തതോടെ ബി.ജെ.പി സര്‍ക്കാരിലെ അവിവാഹിതരായ മുഖ്യമന്ത്രിമാരുടെ എണ്ണം നാലായി.

44 കാരനായ യോഗി ആദിത്യനാഥ് ഇന്നലെയാണ് യു.പി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. തീവ്രഹിന്ദുത്വ നിലപാടിനൊപ്പം തീവ്രമുസ് ലീം വിരോധവുമാണ് യോഗി ആദിത്യനാഥിന്റെ മുഖമുദ്ര. ഇരുപത്താറാം വയസ്സില്‍ ഗോരഖ്പൂരില്‍ നിന്നും ലോക്‌സഭയില്‍ എത്തിയ ആദിത്യനാഥ് അന്ന് മുതല്‍ അവിടത്തെ എം.പിയാണ്. 15 വര്‍ഷത്തിന് ശേഷം യു.പിയില്‍ ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ ഭരണത്തിന്റെ ചുക്കാന്‍ പിടിക്കാനും മോദി നിയോഗിച്ചത് യോഗി ആദിത്യനാഥിനെയായിരുന്നു. യു.പിയിലെ ആദ്യ അവിവാഹിതനായ മുഖ്യമന്ത്രി കൂടിയാണ് ഇദ്ദേഹം.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം അധികാരമേറ്റ ബി.ജെ.പി നേതാവ് ത്രിവേന്ദ്ര സിങ് റാവത്തും അവിവാഹിതനാണ്. ആര്‍.എസ്.എസ് പ്രചാരകനായ ഇദ്ദേഹം ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുമായി അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്.


Dont Miss വേണമെങ്കില്‍ ആര്‍.എസ്.എസുകാരനെ വരെ രാഷ്ട്രപതിയാക്കും; ചൊറിച്ചിലുള്ളവര്‍ മരുന്ന് വാങ്ങി പുരട്ടുകയേ രക്ഷയുള്ളൂ: കെ. സുരേന്ദ്രന്‍ 


ആര്‍.എസ്.എസ് പ്രചാരകും ഹരിയാന മുഖ്യമന്ത്രിയുമായ എം.എല്‍ ഖട്ടാറും. അവിവാഹിതനാണ്. മോദിയുമായി അടുത്തബന്ധം പുലര്‍ത്തുന്ന നേതാവ് കൂടിയാണ് ഖട്ടാര്‍. 40 വര്‍ഷമായി അദ്ദേഹം ആര്‍.എസ്.എസിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ആസ്സാം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സര്‍ബാനന്ദ സൊനോവാളും അവിവാഹിതനാണ്.

ബി.ജെ.പി നേതാക്കളല്ലാത്ത ഒഡീഷ മുഖ്യമന്ത്രിയായ നവീന്‍പട്‌നായിക്കും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയും അവിവാഹിതരുടെ പട്ടികയില്‍ തന്നെ.

Advertisement