എഡിറ്റര്‍
എഡിറ്റര്‍
നവജാത ശിശുവിന്റെ മൃതദേഹം ചവറ്റുകൊട്ടയില്‍; നഴ്‌സിനും ശുചീകരണതൊഴിലാളികള്‍ക്കും ജയില്‍വാസവും 70 ചാട്ടവാറടിയും ശിക്ഷ
എഡിറ്റര്‍
Thursday 22nd September 2016 3:00pm

baby-01


ആശുപത്രി മാലിന്യം ആണെന്ന് കരുതിയാണ് നവജാത ശിശുവിന്റെ മൃതദേഹം ചവറ്റുകൊട്ടയില്‍ ഇട്ടത്. തങ്ങള്‍ തെറ്റ് ചെയ്‌തെന്ന് പ്രതികള്‍ കോടതി മുന്‍പാകെ സമ്മതിക്കുകയും ചെയ്തു


ജിദ്ദ; നവജാതശിശുവിന്റെ മൃതദേഹം ചവറ്റുകൊട്ടയില്‍ ഇട്ട സംഭവത്തില്‍ സ്വകാര്യ ആശുപത്രിയിലെ ഒരു നഴ്‌സിനും രണ്ട് ശുചീകരണത്തൊഴിലാളികള്‍ക്കും മൂന്ന് മാസത്തെ ജയില്‍ശിക്ഷയും 70 ചാട്ടവാറടിയും ശിക്ഷ വിധിച്ചു. അല്‍ഖൊബാറിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

ആശുപത്രി മാലിന്യം ആണെന്ന് കരുതിയാണ് നവജാത ശിശുവിന്റെ മൃതദേഹം ചവറ്റുകൊട്ടയില്‍ ഇട്ടത്. തങ്ങള്‍ തെറ്റ് ചെയ്‌തെന്ന് പ്രതികള്‍ കോടതി മുന്‍പാകെ സമ്മതിക്കുകയും ചെയ്തു. കുഞ്ഞിന്റെ മൃതദേഹം ഒരുബാഗില്‍പൊതിഞ്ഞായിരുന്നു വേസ്റ്റുകള്‍കൊപ്പം നഴ്‌സ് കൊണ്ടുവന്നത്. ശുചീകരത്തൊഴിലാളികള്‍ ഇത് നേരെ വെയ്സ്റ്റ് ബിന്നില്‍ ഇടുകയായിരുന്നു.

ഏതാനും നാളുകള്‍ക്ക് മുന്‍പാണ് സംഭവം. പ്രസവത്തോടെ കുഞ്ഞുമരിച്ച വിവരം യുവതിയുടെ ബന്ധുക്കളോട് ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം തങ്ങള്‍ക്ക് തരണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് മൃതദേഹം നഷ്ടപ്പെട്ടവിവരം നഴ്‌സുമാര്‍ അറിയുന്നത്.

തുടര്‍ന്ന് ബന്ധുക്കള്‍ അല്‍ഖൊബാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും ആരോഗ്യവകുപ്പ് മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്നുള്ള നടപടികള്‍ക്കായി കേസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകായിരുന്നു.

Advertisement