എഡിറ്റര്‍
എഡിറ്റര്‍
ആശുപത്രിക്കായി പാര്‍ക്കിങ് പ്ലാസ നിര്‍മിച്ചത് കണ്ടല്‍ മേഖലയില്‍
എഡിറ്റര്‍
Tuesday 11th June 2013 12:50am

kandal

കോഴിക്കോട്: അരയടത്തുപാലത്തുള്ള സ്വകാര്യ ആശുപത്രിക്കായി നിര്‍മിച്ച പാര്‍ക്കിങ് പ്ലാസയുടെ സ്ഥലം കണ്ടല്‍ പ്രദേശമാണെന്ന് നഗരസഭാ എഞ്ചിനീയറിങ് വിഭാഗം. നഗരസഭയുടെ അനുമതിയില്ലാതെയാണ് നിലം ഭൂമിയില്‍ കോണ്‍ഗ്രീറ്റ് പ്ലാസയും റോഡരികില്‍ ഗേറ്റും സ്ഥാപിച്ചതായും പരിശോധനയില്‍ കണ്ടെത്തി.

നിലം ഭൂമിയില്‍ പ്ലാസ നിര്‍മിച്ച് രോഗികളില്‍ നിന്ന് വരെ പാര്‍ക്കിങ് ഫീസ് ഈടാക്കുന്ന ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദമായ പരിശോധന നടത്താന്‍ മേയര്‍ ഉത്തരവിട്ടത്.

Ads By Google

ആശുപത്രി പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ പ്ലാന്‍ പ്രകാരം പാര്‍ക്കിങ് ഏരിയ നീക്കി വെച്ചിട്ടില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. പ്ലാന്‍ പ്രകാരം 45 വാഹനങ്ങള്‍ വരെ നിര്‍ത്തിയിടാന്‍ സൗകര്യമുണ്ടെങ്കിലും അവിടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ ്അധികൃതര്‍ അനുവദിക്കാറില്ല.

പ്ലാനില്‍ പാര്‍ക്കിങ് ഏരിയയ്ക്ക് സ്ഥലം കാണിച്ച് നിര്‍മാണ അനുമതി വാങ്ങിച്ച് ആ സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു. ആശുപത്രിയുടെ മുറ്റത്തുള്ള പാര്‍ക്കിങ് ഏരിയയില്‍ ആശുപത്രി ജീവനക്കാരുടെ വാഹനങ്ങള്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നുള്ളൂ.

സംഭവത്തില്‍ നടപടിയെടുക്കാനും മേയര്‍ എ.കെ പ്രേമജം ഉത്തരവിട്ടിട്ടുണ്ട്. ആശുപത്രിയുടെ മുന്നിലുള്ള കണ്ടല്‍ മേഖലയില്‍ നിര്‍മാണ അനുമതി ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി നഗരസഭയ്്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു.

കണ്ടല്‍ മേഖലയില്‍ പാര്‍ക്കിങ് പ്ലാസ അനുവദിക്കാനായി വലിയ രീതിയിലുള്ള സമ്മര്‍ദ്ദമാണ് നഗരസഭയ്ക്ക് മേല്‍ നടക്കുന്നത്. രണ്ട് മന്ത്രിമാരും ഇത്തരത്തില്‍ സമ്മര്‍ദ്ദവുമായി എത്തിയിട്ടുണ്ടെന്നും ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ പറയുന്നു.

Advertisement