ത​ണു​പ്പു​കാ​ല​മാ​ണ്...​കു​ഞ്ഞു​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ശ്ര​ദ്ധ വേ​ണം
Health Tips
ത​ണു​പ്പു​കാ​ല​മാ​ണ്...​കു​ഞ്ഞു​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ശ്ര​ദ്ധ വേ​ണം
ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2019, 4:46 pm

മ​ഴ​ക്കാ​ല​ത്തു​ണ്ടാ​വു​ന്ന എ​ല്ലാ വി​ധ​ത്തി​ലു​ള്ള പ​ക​ർ​ച്ച വ്യാ​ധി​ക​ളും ആ​ദ്യം ബാ​ധി​ക്കു​ക കു​ട്ടി​ക​ളെ​യാ​ണ്.​ക്യാ​മ്പു​ക​ളി​ലും മ​റ്റും താ​മ​സി​ക്കു​മ്പോ​ൾ അ​ത് കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​ത്തെ എ​ത്ര​ത്തോ​ളം ബാ​ധി​ക്കും എ​ന്ന​ത് അ​മ്മ​മാ​ർ ചി​ന്തി​ക്കേ​ണ്ട​തു​ണ്ട്.

ന​വ​ജാ​ത ശി​ശു​ക്ക​ൾ മു​ത​ൽ പ്രാ​യ​മാ​യ കു​ട്ടി​ക​ള്‍ വ​രെ ക്യാ​മ്പു​ക​ളി​ൽ ഉ​ണ്ട്. ഇ​വ​രു​ടെ എ​ല്ലാം ആ​രോ​ഗ്യ​ത്തി​ന് അ​ത്ര​യ​ധി​കം പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​തു​ണ്ട്.​ഈ പ്ര​ള​യ കാ​ല​ത്ത് കു​ട്ടി​ക​ളെ എ​ങ്ങ​നെ​യെ​ല്ലാം ശ്ര​ദ്ധി​ക്ക​ണം എ​ന്ന് നോ​ക്കാം. പ്ര​ത്യേ​കി​ച്ച് ന​വ​ജാ​ത ശി​ശു​ക്ക​ളെ.

ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. മു​തി​ർ​ന്ന​വ​രി​ലും കു​ട്ടി​ക​ളി​ലും എ​ല്ലാം ഇ​തി​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. കോ​ള​റ, ടൈ​ഫോ​യ്ഡ് പോ​ലു​ള്ള​വ കു​ട്ടി​ക​ളെ​യാ​ണ് ആ​ദ്യം ബാ​ധി​ക്കു​ന്ന​ത്. ഇ​തി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ആ​ദ്യം ക്ലോ​റി​നേ​ഷ​നും ശു​ദ്ധ​ജ​ല വി​ത​ര​ണ​വും ആ​ണ് ന​ട​ത്തേ​ണ്ട​ത്. ഇ​ത് രോ​ഗ​ത്തെ ഒ​രു പ​രി​ധി വ​രെ ത​ട​ഞ്ഞ് നി​ർ​ത്തു​ന്നു. കു​ഞ്ഞി​ന് വെ​ള്ളം കൊ​ടു​ക്കു​മ്പോ​ൾ പോ​ലും ന​ല്ല​തു പോ​ലെ തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം കൊ​ടു​ക്കു​ക.

 

പ്ര​ള​യ ജ​ല​ത്തി​ൽ ഉ​ണ്ടാ​വു​ന്ന പ്ര​തി​സ​ന്ധി​ക​ളി​ൽ ഏ​റ്റ​വും അ​ധി​കം വി​ല്ല​നാ​വു​ന്ന ഒ​ന്നാ​ണ് ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ. ഇ​തി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് തി​ള​പ്പി​ച്ച വെ​ള്ളം കു​ടി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. ഒ​രു ത​ര​ത്തി​ലും തി​ള​പ്പി​ക്കാ​ത്ത വെ​ള്ളം കൊ​ടു​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. ഇ​ത് പ​ല വി​ധ​ത്തി​ലു​ള്ള രോ​ഗ​ങ്ങ​ൾ കു​ഞ്ഞി​ന് ഉ​ണ്ടാ​ക്കും എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യം വേ​ണ്ട.

കു​ഞ്ഞി​ന് ക്യാ​പി​ൽ വെ​ച്ച് ത​ന്നെ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രോ​ഗ​ങ്ങ​ൾ പി​ടി​പെ​ട്ടാ​ൽ ഉ​ട​നേ ത​ന്നെ ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണം. മ​ലി​ന​ജ​ല​വു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന അ​വ​സ്ഥ കു​ഞ്ഞി​ന് ഉ​ണ്ടെ​ങ്കി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണം. പ​നി​യോ മ​റ്റെ​ന്തെ​ങ്കി​ലും ല​ക്ഷ​ണ​ങ്ങ​ളോ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഉ​ട​നേ ത​ന്നെ സ്വ​യം ചി​കി​ത്സ ചെ​യ്യാ​തെ ഡോ​ക്ട​റെ കാ​ണാ​ൻ ശ്ര​ദ്ധി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ അ​ത് കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​ക​ളി​ലേ​ക്ക് കു​ഞ്ഞി​നെ എ​ത്തി​ക്കും.

കു​ഞ്ഞി​ന് ഭ​ക്ഷ​ണം ന​ൽ​കു​മ്പോ​ൾ പെ​ട്ടെ​ന്ന് ദ​ഹി​ക്കു​ന്ന ഭ​ക്ഷ​ണം ന​ല്‍കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ഒ​രി​ക്ക​ലും പ​ഴ​കി​യ​തും ബാ​ക്കി​യു​ള്ള​തു​മാ​യ ഭ​ക്ഷ​ണം കു​ഞ്ഞി​ന് ന​ൽ​ക​രു​ത്.

ന​വ​ജാ​ത ശി​ശു​ക്ക​ളി​ൽ എ​ന്തു​കൊ​ണ്ടും ത​ണു​പ്പ​ടി​ച്ച് ഉ​ണ്ടാ​വു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ചി​ല്ല​റ​യ​ല്ല. ഇ​ത് പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് വേ​ണ്ടി കു​ഞ്ഞി​നെ എ​പ്പോ​ഴും പൊ​തി​ഞ്ഞ് സൂ​ക്ഷി​ക്ക​ണം. കു​ഞ്ഞി​ന് ഇ​ട​ക്കി​ടെ പാ​ൽ കൊ​ടു​ത്ത് കൊ​ണ്ടി​രി​ക്ക​ണം. ക്യാ​മ്പു​ക​ളി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ കു​ട്ടി​ക​ളെ ആ​ദ്യം കൂ​ടെ​ക്കൂ​ട്ട​രു​ത്. കാ​ര​ണം അ​ട​ഞ്ഞ് കി​ട​ക്കു​ന്ന വീ​ടു​ക​ളി​ൽ എ​ന്തൊ​ക്കെ അ​വ​സ്ഥ​ക​ൾ ആ​ണ് ഉ​ള്ള​ത് എ​ന്ന് പ​റ​യാ​ൻ‌ സാ​ധി​ക്കി​ല്ല. പ്ര​ള​യ ജ​ല​ത്തോ​ടൊ​പ്പം ത​ന്നെ വി​ഷ​ജ​ന്തു​ക്ക​ളും മ​റ്റും വീ​ട്ടി​ൽ സ്ഥാ​ന​മു​റ​പ്പി​ച്ചി​ട്ടു​ണ്ടാ​വാം.