എഡിറ്റര്‍
എഡിറ്റര്‍
മുംബൈയിലെ ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയി
എഡിറ്റര്‍
Thursday 25th October 2012 12:09pm

മുംബൈ: നവജാത ശിശുവിനെ മുംബൈയിലെ ആശുപത്രിയില്‍ നിന്നും കാണാതായി.

നൗറോസ്ജീ മെറ്റേണിറ്റി ആശുപത്രിയില്‍ നിന്നാണ് കുഞ്ഞിനെ കാണായത്.  ജാസ്മിന്‍ നായിക് ജന്മം നല്‍കിയ ആണ്‍കുഞ്ഞിനെയാണ് അഞ്ജാതയായ സ്ത്രീ തട്ടിക്കൊണ്ട് പോയത്.

Ads By Google

ജാസ്മിന് സിസേറിയന്‍ ആയതിനാല്‍ തന്നെ നടക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാല്‍ അല്പദൂരം നടക്കുന്നത് നല്ലതാണെന്ന് ഡോക്ടര്‍ പറഞ്ഞതിനെ തുടര്‍ന്ന് ജാസ്മിന്‍ അവരുടെ അമ്മയോടൊപ്പം അല്പദൂരം നടക്കാനായി വാഡില്‍ നിന്നും പോയി.

കുട്ടിയെ കട്ടിലില്‍ കിടത്തിയതിന് ശേഷമായിരുന്നു ഇവര്‍ പോയത്. അല്പസമയത്തിന് ശേഷം ഇവര്‍ തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ കട്ടിലില്‍ കണ്ടില്ല. ഉടന്‍ തന്നെ വിവരം ഹോസ്പിറ്റല്‍ അധികൃതരെ അറിയിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഏതാണ്ട് 30 വയസ് പ്രായമുള്ള ഒരു സ്ത്രീ കുട്ടിയെ എടുത്ത് പുറത്തേക്ക് പോകുന്നത് കണ്ടതായി വാര്‍ഡിലുള്ള ചിലര്‍ പറഞ്ഞു.

ഒരു സ്ത്രീ വൈകീട്ട് മുതല്‍ വാര്‍ഡില്‍ കറങ്ങുന്നുണ്ടായിരുന്നതായും ആരാണെന്ന് ചോദിച്ചപ്പോള്‍ വാര്‍ഡിലുള്ള മറ്റൊരു കുട്ടിയുടെ ബന്ധുവാണെന്നാണ് പറഞ്ഞതെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് പറഞ്ഞു. വാര്‍ഡില്‍ നില്‍ക്കാന്‍ പാടില്ലെന്നും പുറത്തിറങ്ങി നില്‍ക്കണമെന്നും അവരോട് പറഞ്ഞിരുന്നതായും നഴ്‌സ് വ്യക്തമാക്കി.

ആശുപത്രിയില്‍ സിസി ടിവി ക്യാമറകള്‍ ഇല്ലാതിരുന്നതിനാല്‍ തന്നെ തട്ടിക്കൊണ്ട് പോയ സത്രീയുടെ വീഡിയോ ലഭിക്കില്ലെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും ബോയ്‌വാഡ എ.സി.പി ബോബന്‍ അറിയിച്ചു. അന്വേഷണം നടക്കുന്നുണ്ടെന്നും ഉടന്‍ തന്നെ അവരെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു. ദുബായില്‍ ജോലി ചെയ്യുന്ന ജാസ്മിന്റെ ഭര്‍ത്താവ് മൂന്ന് മാസം മുന്‍പാണ് ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയത്.

Advertisement