എഡിറ്റര്‍
എഡിറ്റര്‍
കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയെട്ട്
എഡിറ്റര്‍
Wednesday 13th November 2013 7:37pm

butter-cup-12പക്ഷേ, ഇനിഗോ ആ സ്ഥലം വെറുത്തു. എല്ലാവരും ഭീകരന്മാര്‍, ഭീമന്മാര്‍, വൃത്തികെട്ടവര്‍, നീചന്മാര്‍. പക്ഷേ, അതുകൊണ്ടെന്ത്? ലോകത്തിലേറ്റവും വലിയ വാള്‍പ്പയറ്റുകാരന്‍ അയാളല്ലേ?

പക്ഷേ, അയാളെ കണ്ടാല്‍ ആര്‍ക്കുമത് തോന്നില്ല. അയാളൊരു എലുമ്പനായിരുന്നു. അയാളെ കൊള്ളയടിക്കല്‍ അവര്‍ക്കൊരു രസമായി തോന്നിയേക്കാം. ആര്‍ക്കെങ്കിലും ഇങ്ങനെ ഒരു നോട്ടീസും ഒട്ടിച്ചുവെച്ച് നടക്കാന്‍ പറ്റുമോ? ‘കോര്‍സിക്കയിലെ വമ്പന്‍ വാള്‍പ്പയറ്റുകാരനുശേഷമുള്ള ലോകത്തിലെ ഏറ്റവും വലിയ വാള്‍പ്പയറ്റുകാരന്‍, സൂക്ഷിക്കുക!’

ഇനിഗോ ദുഃഖിതനായി. താനൊരിക്കലും മഹാനായ വാള്‍പ്പയറ്റുകാരനാവുന്നില്ല. ഇനിയൊരിക്കലും. താന്‍ തോറ്റു തുന്നം പാടിയില്ലേ? സത്യമായിട്ടും ഒരിക്കല്‍ അയാളൊരു വമ്പന്‍ വാള്‍പ്പയറ്റുകാരനായിരുന്നു. അതിമാനുഷന്‍. എന്നാല്‍ ഇപ്പോഴല്ല.

ഇനിഗോ ഒരു മീന്‍പിടിത്തക്കാരനേയും കാത്തവിടെ കുറേയേറെ മണിക്കൂറുകള്‍ ഇരുന്നു. ഫ്‌ളോറിന്‍ ചാനല്‍ മുറിച്ചുകടക്കാതെ അയാള്‍ക്ക് തുടങ്ങിയിടത്ത് എത്താനാവില്ലല്ലോ?

അയാളുടെ ഓര്‍മ്മയിലുള്ളതിനേക്കാള്‍ വൃത്തികെട്ടതായിരുന്നു കള്ളന്‍ തെരുവ്. പണ്ടെപ്പോഴും ഫെസിക്ക് കൂടെയുണ്ടായിരുന്നു. അയാളുടെ രൂപം കണ്ടാല്‍ ഒരൊറ്റ കള്ളനും അങ്ങോട്ടടുക്കില്ല. ആ ഇരുണ്ട തെരുവിലൂടെ ഇനിഗോ അലഞ്ഞുനടന്നു. അയാളെന്താണ് പേടിക്കുന്നത്?

അയാളൊരു നാറുന്ന കള്ളിന്‍വീപ്പമേല്‍ കയറിയിരുന്നു. അയാള്‍ക്ക് ചുറ്റും രാത്രിയുടെ കരച്ചിലുകള്‍, കളളുഷാപ്പിലെ തെറിനിറഞ്ഞ ചിരികള്‍. ആറുവിരലന്‍ വാളും കയ്യിലമര്‍ത്തിപ്പിടിച്ചവിടെ ഇരിക്കുമ്പോള്‍ അയാള്‍ വീണ്ടും അയാളുടെ പഴയ ജീവിതത്തിലേക്ക് തെറിച്ചുവീണു.

പരാജയപ്പെട്ട ആ പഴയ ജീവിതത്തിലേക്ക്. ലക്ഷ്യമില്ലാത്ത, നാളെയുമായി ഒരു ബന്ധവുമില്ലാത്ത ആ പഴയ ജീവിതത്തിലേക്ക്. വര്‍ഷങ്ങളായി അയാള്‍ മദ്യപിച്ചിട്ട്. ഇപ്പോള്‍ അയാളറിയാതെ അയാളുടെ വിരലുകള്‍ കീശയില്‍ നിന്ന് നാണയങ്ങള്‍ തപ്പിയെടുക്കുന്നു.

അടുത്ത മദ്യഷാപ്പിലേക്ക് ഓടുന്ന അയാളുടെ പാദപതനശബ്ദം അയാള്‍ കേള്‍ക്കുന്നു. മേശപ്പുറത്തയാളിപ്പോള്‍ തന്റെ പണം എറിയുന്നു. തന്റെ കൈകളിലയാളിപ്പോള്‍ മദ്യക്കുപ്പി ഉണ്ടെന്നറിയുന്നു.

വീണ്ടും അയാള്‍ പഴയ വീപ്പപ്പുറത്തേക്ക് തിരിച്ചുപോവുന്നു. കുപ്പി തുറക്കുന്നു. വീര്യമുള്ള മദ്യം അയാള്‍ മണക്കുന്നു. അയാളൊരു ഇറക്ക് കുടിക്കുന്നു. ചുമയ്ക്കുന്നു. അയാള്‍ ഒരു കവിള്‍ കുടിക്കുന്നു. വീണ്ടും ചുമയ്ക്കുന്നു.

അയാള്‍ കുടുകുടെ കുടിക്കുന്നു. ചുമയ്ക്കുന്നു. കുപ്പി പകുതിയായപ്പോള്‍ അയാള്‍ പുഞ്ചിരിക്കാന്‍ തുടങ്ങി.

ഭയം അയാളെ വിട്ടകലാന്‍ തുടങ്ങി. അയാളെന്തിനാണ് പേടിച്ചത്. അയാള്‍ ഇനിഗോ മോടോയ ആണ് (കുപ്പി പകുതി തീര്‍ന്നു) മഹാനായ ഡൊമിന്‍ഗോ മൊടോയയുടെ മകന്‍. ലോകത്തയാള്‍ ആരെ പേടിക്കണം (കുപ്പി കാലി). രണ്ടാമത്തെ കുപ്പി തീര്‍ന്നുകഴിഞ്ഞപ്പോള്‍ താന്‍ അജയ്യനാണെന്നയാള്‍ക്കു തോന്നി.

മദ്യപിക്കാന്‍ ഇഷ്ടംപോലെ പണം അയാളുടെ കയ്യിലുണ്ടായിരുന്നു. അത്രയുമായാല്‍ ലോകം മുഴുവന്‍ കയ്യിലായില്ലേ? അയാള്‍ അവിടെത്തന്നെ ഇരുന്നു. അയാള്‍ക്കിനി ഒന്നേ ചെയ്യാനുള്ളൂ. വസിനിയെ കാത്തിരിക്കുക, കുടിക്കുക.

തുടരും

ബാബു ഭരദ്വാജ്‌babu-bharadwaj

കഥാകൃത്ത്, സഞ്ചാരാഖ്യാതാവ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. 1948ല്‍ ജനുവരി 15ന് തൃശൂര്‍ മതിലകത്ത് ജനിച്ചു. പിതാവ്: ഡോ. എം.ആര്‍. വിജയരാഘവന്‍, മാതാവ്: കെ.പി.ഭവാനി. പോയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശ്ശൂര്‍ എഞ്ചിനീയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.

എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, കൈരളി ടി.വി. ക്രിയേറ്റീവ് എക്‌സിക്യൂട്ടീവ്, ചിന്ത വീക്കിലി എഡിറ്റര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ടുമെന്റില്‍ എഞ്ചിനീയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ഇപ്പോള്‍ ഡൂള്‍ന്യൂസ് ചീഫ് എഡിറ്ററായി സേവനമനുഷ്ഠിക്കുന്നു.

കൃതികള്‍: പ്രവാസിയുടെ കുറിപ്പുകള്‍, പപ്പറ്റ് തിയേറ്റര്‍, ശവഘോഷയാത്ര, പരേതാത്മാക്കള്‍ക്ക് അപ്പവും വീഞ്ഞും, കലാപങ്ങള്‍ക്കൊരു ഗൃഹപാഠം എന്നിവ പ്രധാന കൃതികള്‍. 2006ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബൂദാബി ശക്തി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ:പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

വില്യം ഗോള്‍ഡ്മാന്‍ (എസ്. മോര്‍ഗന്‍സ്റ്റണ്‍)william-goldman

അമേരിക്കന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ വില്യം ഗോള്‍ഡ്മാന്‍ 1931ല്‍ ചിക്കാഗോയില്‍ ജനിച്ചു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം. എസ്. മോര്‍ഗന്‍സ്റ്റണ്‍ എന്ന തൂലികാനാമത്തിലെഴുതി. നിരവധി നോവലുകളും തിരക്കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. The Princess Bride, Twins, Magic, Misery, Memoirs of an invisible man, The stepford wives, All the President’s Men, Harper, The Hot Rock, The Silent gondoliers തുടങ്ങിയവ പ്രധാനകൃതികള്‍. ഫിലിം അക്കാദമി അവാര്‍ഡ്, എഡ്ഗാര്‍ഡ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.


ബട്ടര്‍കപ്പ് മുന്‍ ഭാഗങ്ങള്‍ വായിക്കൂ…

ബട്ടര്‍കപ്പ്: ആമുഖം

കുട്ടികള്ക്കുള്ള നോവല്, ബട്ടര്കപ്പ് : ഒന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : മൂന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : നാലാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : അഞ്ചാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ് : ആറാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഏഴാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: എട്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഒന്‍പതാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പത്താം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പതിനൊന്നാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: പന്ത്രണ്ടാം ഭാഗം

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനാല്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്: ഭാഗം: പതിനഞ്ച്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനാറ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനേഴ്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പതിനെട്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: പത്തൊമ്പത്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയൊന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിരണ്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിമൂന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിനാല്

കുട്ടികളുടെ നോവന്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയഞ്ച്

കുട്ടികളുടെ നോവന്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയാറ്

കുട്ടികളുടെ നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: ഇരുപത്തിയേഴ്

കുട്ടികളുടെ നോവല്‍, ബട്ടര്‍ കപ്പ്; ഭാഗം ഇരുപത്തിയെട്ട്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം ഇരുപത്തിയൊമ്പത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം മുപ്പത്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിയൊന്ന്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിരണ്ട്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിമൂന്ന്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം : മുപ്പത്തിനാല്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയഞ്ച്

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയാറ്‌

കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയേഴ്

 

Advertisement