എഡിറ്റര്‍
എഡിറ്റര്‍
കുട്ടികള്‍ക്കുള്ള നോവല്‍, ബട്ടര്‍കപ്പ്; ഭാഗം: മുപ്പത്തിയെട്ട്
എഡിറ്റര്‍
Wednesday 13th November 2013 7:37pm

പരാജയപ്പെട്ട ആ പഴയ ജീവിതത്തിലേക്ക്. ലക്ഷ്യമില്ലാത്ത, നാളെയുമായി ഒരു ബന്ധവുമില്ലാത്ത ആ പഴയ ജീവിതത്തിലേക്ക്. വര്‍ഷങ്ങളായി അയാള്‍ മദ്യപിച്ചിട്ട്. ഇപ്പോള്‍ അയാളറിയാതെ അയാളുടെ വിരലുകള്‍ കീശയില്‍ നിന്ന് നാണയങ്ങള്‍ തപ്പിയെടുക്കുന്നു.

butter-cup-38-a

ഇനിഗോയ്ക്ക് ബോധം തെളിഞ്ഞപ്പോള്‍ ഭ്രാന്തന്‍ കൊടുമുടിക്കുമേല്‍ അപ്പോഴും രാത്രി തങ്ങിനിന്നിരുന്നു. താഴെ, അകലത്തില്‍ ഫ്‌ളോറിന്‍ ചാനലിലെ ജലം നിലാവില്‍ തിളങ്ങി. അയാള്‍ തിരിയാനും മറിയാനും ശ്രമിച്ചു. കണ്ണുകള്‍ തിരുമ്മാന്‍ കയ്യുയര്‍ത്തി. അയാളുടെ കൈകള്‍ ഒരു മരത്തിനോടു ബന്ധിച്ചിരുന്നു.

ഇനിഗോ വീണ്ടും കണ്ണടച്ചു തുറന്നു. ഓര്‍മ ഒരു മാറാലയില്‍ കുടുങ്ങിക്കിടന്നതുപോലെ. കറുത്ത മുഖംമൂടിക്ക് മുന്‍പില്‍ മരണവും കാത്ത് അയാള്‍ തലകുനിച്ചുനിന്നതോര്‍മ്മയുണ്ട്. എന്നിട്ടെന്തേ മരിക്കാഞ്ഞത്? വിജയിയുടെ ലക്ഷ്യം മറ്റെന്തോ ആയിരിക്കണം.

ഇനിഗോ ചുറ്റും നോക്കി. അയാളുടെ ആറുവിരലന്‍ വാളതാ കിടക്കുന്നു. നഷ്ടപ്പെട്ടുപോയ ഒരു മാജിക്ക് പോലെ നിലാവിലത് തിളങ്ങുന്നു. ഇനിഗോ വലതുകാല്‍ നീട്ടി പതുക്കെ അതിന്റെ പിടിമേല്‍ തൊട്ടു. ഇഞ്ചിഞ്ചായി അയാളത് തന്നിലേക്കടുപ്പിച്ചു.

വാള്‍ കയ്യിലെത്തിക്കഴിഞ്ഞപ്പോള്‍ ഇനി വിഷമിക്കാനെന്താണുള്ളത്. അയാള്‍ കെട്ടുകളൊക്കെ അറുത്തു. രണ്ടു കാലില്‍ എഴുേന്നറ്റുനിന്നപ്പോള്‍ തലയ്‌ക്കൊരു മന്ദതപോലെ.

അയാള്‍ ചെവിക്കു പിന്നിലായി തലയില്‍ പതുക്കെ തടവി. അവിടെയാണ് കറുത്ത മുഖംമൂടി അയാളെ ഇടിച്ചത്. അവിടെയൊരു മുഴ, തീര്‍ച്ചയായും വലിയതുതന്നെ. എന്നാല്‍ അതൊരു വലിയ പ്രശ്‌നമല്ല. എന്തു ചെയ്യണമെന്നതാണ് വലിയ പ്രശ്‌നം?

ഇത്തരം അവസരങ്ങള്‍ക്കൊക്കെയായുള്ള ചില നിര്‍ദ്ദേശങ്ങള്‍ വസിനി അവര്‍ക്ക് നല്കിയിരുന്നു. ‘എപ്പോഴെങ്കിലും ഒരു പരിപാടി പൊളിഞ്ഞാല്‍ തുടക്കത്തിലേക്ക് തിരിച്ചുപോവുക. വസിനിക്കായി കാത്തിരിക്കുക. വീണ്ടും ആദ്യം മുതലേ ആരംഭിക്കുക. അതാണ് നിയമം.’ ഫെസിക്കത് മറന്നുപോവാതിരിക്കാന്‍ അവനുവേണ്ടി ഇനിഗോ അത് ഒരു പാട്ടാക്കിയിരുന്നു.
‘മന്ദാ, മന്ദാ ആദ്യം മുതലേ
തുടങ്ങലല്ലോ നിയമം’.

എവിടെനിന്നാണ് തുടങ്ങിയതെന്ന് ഇനിഗോയ്ക്കറിയാം. ഫ്‌ളോറിന്‍ നഗരത്തിലെ കള്ളന്‍ തെരുവില്‍ വെച്ചാണതിന്റെ ആരംഭം. വസിനി ഒറ്റയ്ക്കാണ് എല്ലാ സൗകര്യങ്ങളും ചെയ്തത്.

അയാളെപ്പോഴും അങ്ങനെയായിരുന്നു. ഈ പദ്ധതി ഏറ്റെടുത്തതും പരിപാടി തയ്യാറാക്കിയതുമൊക്കെ അയാളൊറ്റയ്ക്കാണ്. അപ്പോള്‍ ഇനിഗോ തിരിച്ചുപോകേണ്ടത് കള്ളന്‍ തെരുവിലേക്ക് തന്നെ.
അടുത്ത പേജില്‍ തുടരുന്നു

Advertisement