എഡിറ്റര്‍
എഡിറ്റര്‍
ബാബാ രാംദേവിന്റെ ജീവിതകഥ ‘ഗോഡ്മാന്‍ ടു ടൈക്കൂണിന്റെ വില്‍പ്പന കോടതി വിലക്കി
എഡിറ്റര്‍
Saturday 12th August 2017 10:07pm

ന്യൂഡല്‍ഹി: പതഞ്ജലി സ്ഥാപകനും യോഗഗുരുവായ ബാബാ രാംദേവിനേക്കുറിച്ചുള്ള പുസ്തകമായ ‘ഗോഡ്മാന്‍ ടു ടൈക്കൂണ്‍’ ന്റെ വില്‍പന കോടതി വിലക്കി. പ്രിയങ്ക പഥക് നരെയ്ന്‍ രചിച്ച ഈ പുസ്തകത്തില്‍ ബാബാ രംദേവ് എന്ന ആള്‍ ദൈവത്തില്‍ നിന്ന് വ്യവാസായി എന്ന നിലയിലെക്കുള്ള വളര്‍ച്ചയാണ് വിശദമാക്കുന്നുണ്ട്.

പുസ്തകത്തിന്റെ വില്‍പന നിര്‍ത്തിവയ്ക്കണമെന്ന് കര്‍കര്‍ഡൂമ ജില്ലാകോടതിയാണ് ഉത്തരവിട്ടത്. അഭിമുഖങ്ങള്‍, ലേഖനങ്ങള്‍, പൊലീസ് റിപ്പോര്‍ട്ടുകള്‍, വിവരാവകാശ രേഖകള്‍ എന്നിവയുള്‍പ്പെടയുള്ള സ്രോതസ്സുകളില്‍ നിന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്.                                ഈ സ്രോതസ്സുകള്‍ ചൂണ്ടിക്കാണിക്കാനായിത്തന്നെ 25 പേജുകള്‍ മാറ്റിവെച്ചിട്ടുണ്ട്.


Also read അറുപത്തഞ്ചുലക്ഷം രൂപയാണ് അറുപതിലധികം കുരുന്നുജീവനുകളുടെ വില; പ്രതിഷേധവും സങ്കടവുമായി ആഷിഖ് അബു


പ്രസാധകരായ ‘ജഗ്ഗര്‍നോട്ട്’ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്
രചയിതാവില്‍ നിന്നോ പ്രസാധകരില്‍ നിന്നോ വിശദീകരണം തേടാതെയാണ് കോടതി ഉത്തരവെന്ന് പുസ്തകത്തിന്റെ പ്രസാധകരായ ‘ജഗ്ഗര്‍നോട്ട്’ ചൂണ്ടിക്കാട്ടി. പുസ്തകം രാംദേവിനെപ്പറ്റി അപഖ്യാതി പരത്തുകയാണെന്ന ആരോപണത്തെ നിയമപരമായി നേരിടുമെന്നും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രസാധകര്‍ വ്യക്തമാക്കി.

Advertisement