എഡിറ്റര്‍
എഡിറ്റര്‍
രാംദേവിന്റെ പശുക്കളെ സംരക്ഷിക്കാന്‍ ആയിരം ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും 25000കോടി രൂപയും നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം
എഡിറ്റര്‍
Wednesday 15th November 2017 9:15am


വിദര്‍ഭ: പതഞ്ജലി സ്ഥാപകന്‍ ബാബ രാം ദേവിന്റെ പശുക്കളെ സംരക്ഷിക്കുന്നതിനായി ആയിരം ഏക്കര്‍ സ്ഥലം വിദര്‍ഭയില്‍ കണ്ടെത്തികൊടുക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനോട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു.

25000 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ പതഞ്ജലിക്കായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ഫണ്ട് നീക്കി വെക്കാനും കേന്ദ്ര മന്ത്രി
ഫട്‌നാവിസ് സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദര്‍ഭയിലെ ഹെട്ടി ഗ്രാമത്തില്‍ സ്ഥലം കണ്ടെത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

പതിനായിരം പശുക്കളുടെ ഫാമാണ് പതഞ്ജലി വിദര്‍ഭയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ മൃഗസംരക്ഷണ വകുപ്പിന്റെ പശു സംരക്ഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട് ഇത് വികസിപ്പിക്കാനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം പുറത്ത് വന്നിരിക്കുന്നത്.
‘ഹെട്ടിയില്‍ പശുക്കളുടെ പശുക്കളെ വിളിക്കുന്ന ഒരു ബ്രീഡിംഗ് സെന്റര്‍ ഉണ്ട്. 328 ഹെക്ടറിലധികം വിസ്തൃതിയുള്ളതാണ്. അതില്‍ 40.80 ഹെക്ടര്‍ മൃഗസംരക്ഷണവകുപ്പിന്റെ കൈവശമാണ് വനംവകുപ്പിന്റെ ഭാഗമായ 227.2 ഏക്കര്‍ കൂടി ചേര്‍ത്ത് കേന്ദ്രത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു നിര്‍ദ്ദേശമുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലും, അല്ലെങ്കില്‍ ബില്‍ഡ്-ഓപ്പറേറ്റഡ് ട്രാന്‍സ്ഫര്‍ അടിസ്ഥാനത്തിലോ വികസിപ്പിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കുകയാണ് ഈ വിഷയത്തില്‍ കേന്ദ്രമന്ത്രാലയവും സംസ്ഥാന സര്‍ക്കാരും മൃഗപരിപാലന മന്ത്രാലയവും തമ്മില്‍ ചര്‍ച്ച നടന്നു വരികയാണ്”- മൃഗസംരക്ഷണ വകുപ്പ് കമ്മീഷണര്‍ കാന്തിലാല്‍ ഉമാപ് പറഞ്ഞു.


Also Read സ്വവര്‍ഗാനുരാഗം ഒരു പ്രവണതയാണെന്ന് ശ്രീ ശ്രീ രവിശങ്കര്‍; പ്രസ്താവന ശുദ്ധ മണ്ടത്തരമെന്ന് സോനം കപൂര്‍


ഇത് വാണിജ്യ പദ്ധതിയായിരിക്കില്ലെന്നാണ് പതഞ്ജലിയുടെ പ്രവര്‍ത്തകനായ ബാലകൃഷ്ണ പറയുന്നത്. സര്‍ക്കാറിന് ഇത് സംബന്ധിച്ച പ്രോജക്ട് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ബാലകൃഷ്ണ പറഞ്ഞു.

ഇതിനായി പതഞ്ജലി ഭൂമി വാങ്ങുമോ എന്ന ചോദ്യത്തിന്, ‘ഇല്ല. ഞാന്‍ പറഞ്ഞതു പോലെ, ഇത് ഒരു വാണിജ്യ പദ്ധതിയല്ല, അടിസ്ഥാനപരമായി രാജ്യത്തിന് പ്രയോജനം ചെയ്യും. 500 കോടി രൂപയുടെ നിക്ഷേപത്തോടെ ഗവണ്‍മെന്റ് ഭൂമിയില്‍ ഇത് പ്രവര്‍ത്തിക്കും. ഇത് പി.പി.പി.(പബ്ലിക്ക്-പ്രൈവറ്റ്) അടിസ്ഥാനത്തില്‍ ആണെങ്കില്‍, ഇത് നടപ്പിലാക്കാന്‍ ഗവണ്‍മെന്റ് ഫണ്ടുകളും ലഭിക്കുമെന്നതിനാല്‍ നന്നായി പ്രവര്‍ത്തിക്കുമെന്നും ബാലകൃഷ്ണ പറയുന്നു.

Advertisement