എഡിറ്റര്‍
എഡിറ്റര്‍
‘മനുഷ്യശരീരം 400 വര്‍ഷം ജീവിക്കാവുന്ന തരത്തിലുള്ളത്’; പുതിയ ‘കണ്ടെത്തലുമായി’ ബാബാ രാംദേവ്
എഡിറ്റര്‍
Saturday 23rd September 2017 12:08pm

ന്യൂദല്‍ഹി: മനുഷ്യശരീരം ക്രമീകരിച്ചിരിക്കുന്നത് 400 വര്‍ഷം വരെ ജീവിക്കാനാവുന്ന രീതിയിലാണെന്ന് യോഗാചാര്യന്‍ ബാബാ രാംദേവ്. ആരോഗ്യം നിലനിര്‍ത്താന്‍ യോഗ ശീലമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 12ാമത് നാഷണല്‍ കോണ്‍ക്ലേവില്‍ സംസാരിക്കവേയാണ് രാംദേവിന്റെ പരാമര്‍ശം.

‘ മനുഷ്യശരീരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് 400 വര്‍ഷം ആയുര്‍ദൈര്‍ഘ്യമുള്ള തരത്തിലാണ്. എന്നാല്‍ തെറ്റായ ജീവിതശൈലിമൂലവും അമിതമായി ആഹാരം കഴിക്കുന്നതുകൊണ്ടും നമ്മള്‍ രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്.’


Also Read: ‘ദൈവത്തിനേ അതു സാധിക്കൂ’ കൊതുകിനെ നശിപ്പിക്കാന്‍ വഴിതേടിയ ഹര്‍ജിക്കാരനോട് സുപ്രീം കോടതി


ഭക്ഷണക്രമീകരണം കൊണ്ടും യോഗ കൊണ്ടും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ 38 കിലോ ശരീരഭാരം കുറച്ചെന്ന് രാംദേവ് അവകാശപ്പെട്ടു. നമ്മുടെ ജീവിതം ഡോക്ടര്‍മാര്‍ക്കും മരുന്നിനും അടിമപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പതഞ്ജലിക്കെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്നും ജനങ്ങള്‍ക്കായി ആരോഗ്യകരമായ ഉത്പന്നങ്ങളാണ് പുറത്തിറക്കുന്നതെന്നും രാംദേവ് പറഞ്ഞു. യോഗ ശീലമാക്കിയാല്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളെ പ്രതിരോധിക്കാമെന്നും രാംദേവ് അഭിപ്രായപ്പെട്ടു.

Advertisement