Administrator
Administrator
ബാബാ രാംദേവിനെ ആശുപത്രിയിലേക്ക് മാറ്റി
Administrator
Friday 10th June 2011 4:41pm

baba-ramdevഹരിദ്വാര്‍: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ഏഴു ദിവസമായി നിരാഹാര സമരം നടത്തുന്ന യോഗാ ഗുരു ബാബ രാംദേവിനെ ആശുപത്രിയിലേക്ക് മാറ്റി.

ആരോഗ്യനില മോശമായതിനെതുടര്‍ന്ന് ഡെറാഡൂണിലെ ജൂലി ഗ്രാന്റ് ആശുപത്രിയിലേക്കാണ് മാറ്റിയത്. രക്തസമ്മര്‍ദ്ദവും പള്‍സ് നിരക്കും ക്രമാതീതമായി കുറഞ്ഞതിനാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ യോഗേഷ് ചന്ദ്ര ശര്‍മ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് രാംദേവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

നിര്‍ജലീകരണവും രാംദേവിനെ ബാധിച്ചിട്ടുണ്ട്. രാംദേവിനൊപ്പം 183 അനുയായികളും ആശ്രമത്തില്‍ നിരാഹാരം അനുഷ്ഠിക്കുന്നുണ്ടായിരുന്നു.

Advertisement