എഡിറ്റര്‍
എഡിറ്റര്‍
‘ബാബ ഈസ് ബാക്ക്’; ഭക്തിഗാനങ്ങള്‍ക്ക് മാത്രമായുള്ള റിയാലിറ്റി ഷോയുമായി ബാബ രാംദേവ്; മത്സരാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നത് ഓം ഉച്ചരിച്ച്
എഡിറ്റര്‍
Wednesday 30th August 2017 9:47pm

മുംബൈ: യോഗ ആചാര്യനായ ബാബാ രാംദേവ് ടെലിവിഷന്‍ പ്രേക്ഷര്‍ക്കും സുപരിചതനാണ്. യോഗയും റിയാലിറ്റി ഷോകളുമൊക്കെയാണ് ആശാന്റെ ടെലിവിഷന്‍ അവതാരങ്ങള്‍. എന്നാലിതാ ബാബാ രംദേവ് വീണ്ടും ടെലിവിഷനില്‍ എത്തുകയാണ്. ഇത്തവണ യോഗയ്ക്കായല്ല റിയാലിറ്റി ഷോയുമായാണ് ബാബാ രംദേവ് എത്തുന്നത്.

ഇന്ത്യയില്‍ ആദ്യമായി ഭക്തിഗാനങ്ങള്‍ക്കായി ഒരുക്കുന്ന റിയാലിറ്റി ഷോയായ ഓം ശാന്തി ഓമിന്റെ പ്രധാന വിധികര്‍ത്താവാണ് ബാബ രാംദേവ്. സ്റ്റാര്‍ ഭാരതിയില്‍ ഷോ സംപ്രേഷണം ആരംഭിച്ചു കഴിഞ്ഞു.

അപര്‍ശക്തി ഖുറാന അവതരിപ്പിക്കുന്ന ഷോയില്‍ സോണാക്ഷി സിന്‍ഹ, കനിക കപൂര്‍, ശേഖര്‍ രവ്ജിയാനി എന്നിവരാണ് മറ്റ് ജഡ്ജിമാര്‍. ഗുരു കൂള്‍ എന്നാണ് ഈ ജഡ്ജിമാര്‍ വിശേഷിപ്പിക്കപ്പെടുക. മത്സരാര്‍ഥികളെ ഓം എന്ന് ഉച്ചരിച്ചാണ് വിധികര്‍ത്താക്കള്‍ വരവേല്‍ക്കുന്നത്.


Also Read:  ‘ഓര്‍മ്മയുണ്ടോ ഈ വാക്കുകള്‍’; നോട്ട് നിരോധനത്തെ ന്യായീകരിക്കാന്‍ ‘പൊട്ടിക്കരഞ്ഞ’ മോദിയെ പഴയ പ്രസംഗം ഓര്‍മ്മിപ്പിച്ച് സീതാറാം യെച്ചൂരിയുടെ സൈലന്റ് ട്രോള്‍


പതഞ്ജലി യോഗപീഠത്തില്‍ വച്ച് നടന്ന ഒഡീഷനില്‍ വച്ച് തിരഞ്ഞെടുത്ത പതിനാല് പേരാണ് ഷോയില്‍ മാറ്റുരയ്ക്കുന്നത്.മാസ്റ്റര്‍ ഷെഫ്, സ്പ്ലിറ്റ്സ്വില്ല, റോഡീസ് തുടങ്ങിയ ജനപ്രിയ ഷോകള്‍ നിര്‍മിച്ച കൊളോസിയം മീഡിയയാണ് ഈ റിയാലിറ്റി ഷോയുടെയും നിര്‍മാതാക്കള്‍.

ആദ്യ എപ്പിസോഡില്‍ രണ്‍വീര്‍ സിങ്ങായിരുന്നു വിശിഷ്ടാതിഥി. ഭാരത് മാതാ കി ജയ്, വന്ദേ മാതരം എന്ന് ഉച്ചത്തില്‍ വിളിക്കണമെന്ന് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നവരോട് രാംദേവ് നിഷ്‌കര്‍ഷിക്കാറുണ്ട്.

Advertisement