'ഒരുപാര്‍ട്ടിക്ക് 51% വോട്ട് ലഭിച്ചു എന്നതിനര്‍ത്ഥം ബാക്കി 49% മിണ്ടാതിരിക്കണമെന്നല്ല'; സര്‍ക്കാരിനെ എതിര്‍ക്കുന്നത് കൊണ്ട് ദേശവിരുദ്ധരാവില്ലെന്നും ജസ്റ്റിസ് ദീപക് ഗുപ്ത
national news
'ഒരുപാര്‍ട്ടിക്ക് 51% വോട്ട് ലഭിച്ചു എന്നതിനര്‍ത്ഥം ബാക്കി 49% മിണ്ടാതിരിക്കണമെന്നല്ല'; സര്‍ക്കാരിനെ എതിര്‍ക്കുന്നത് കൊണ്ട് ദേശവിരുദ്ധരാവില്ലെന്നും ജസ്റ്റിസ് ദീപക് ഗുപ്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th February 2020, 12:32 pm

ന്യൂദല്‍ഹി: സര്‍ക്കാറിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്താന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത.

സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ എല്ലായിപ്പോഴും ശരിയായിരിക്കില്ലെന്നും അതിനെതിരെ ഉയര്‍ന്നുവരുന്ന എതിര്‍പ്പുകളെ അടിച്ചമര്‍ത്താനുള്ള ഏതുനീക്കവും ജനാധിപത്യത്തെ ശിഥിലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭൂരിപക്ഷവാദം ജനാധിപത്യത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന് വിരുദ്ധമായ അഭിപ്രായം സ്വീകരിക്കുന്നു എന്നതുകൊണ്ട് ആളുകളെ ദേശവിരുദ്ധരായി മുദ്രകുത്തുന്ന സ്ഥിതി അടുത്തിടെ കണ്ടുവരുന്നുണ്ട്.

” ഒരുപാര്‍ട്ടിക്ക് 51 ശതമാനം വോട്ട് ലഭിച്ചു എന്നതിനര്‍ത്ഥം അടുത്ത അഞ്ചുവര്‍ഷത്തേക്ക് ബാക്കി 49 ശതമാനം മിണ്ടാതിരിക്കണമെന്നല്ല. ജനാധിപത്യത്തില്‍ ഒരോ പൗരനും പങ്കുണ്ട്. സര്‍ക്കാര്‍ എപ്പോഴും ശരിയായിരിക്കില്ല,” അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത അഭിപ്രായം പറയുന്നത് രാജ്യത്തോടുള്ള അനാദരവ് അല്ല. ആശയങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഉണ്ടാകുമ്പോഴൊക്കെയും അടിച്ചമര്‍ത്തല്‍ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചോദിക്കാനുള്ള ജനാധിപത്യത്തില്‍ സ്വാഭാവികമല്ലേ എന്നും അദ്ദേഹം ചോദിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ