എഡിറ്റര്‍
എഡിറ്റര്‍
എന്‍.ഡി.എയുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ കാരണം ബി.ജെ.പി: നിതീഷ് കുമാര്‍
എഡിറ്റര്‍
Monday 17th June 2013 8:37pm

nitheesh2

ന്യൂദല്‍ഹി: എന്‍.ഡി.എയുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ കാരണം ബി.ജെ.പി ദേശീയ നേതൃത്വമാണെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍.
Ads By Google

എന്‍.ഡി.എയുമായുള്ള 17 വര്‍ഷം നീണ്ടു നിന്ന ബന്ധം അവസാനിപ്പിക്കാന്‍ കാരണം ബി.ജെ.പിയുടെ ദേശീയ നേതൃത്വവും, നെറികെട്ട പ്രവര്‍ത്തന രീതിയുമാണ്.

ജനതാദളിന് എന്‍.ഡി.എയില്‍ നില നിര്‍ക്കാന്‍ കഴിയാത്ത തരത്തില്‍ ബി.ജെ.പിയുടെ അജണ്ടകള്‍ മാറിയതായും അദ്ദേഹം പറഞ്ഞു. വാജ്‌പേയി- അദ്വാനി യുഗം അവസാനിച്ചു. പുതിയ നേതൃത്വവുമായി യോജിച്ചു പോകാന്‍ ജെ.ഡി.യുവിന് കഴിയില്ല. അതുകൊണ്ട് തന്നെ  വേര്‍പിരിയുന്നതാണ് നല്ലതെന്ന് പാര്‍ട്ടി തീരുമാനിക്കുകയായിരുന്നെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.

സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ വഞ്ചിച്ച് മാറ്റി നിര്‍ത്തിയവര്‍ക്ക് തങ്ങള്‍ വഞ്ചിച്ചുവെന്ന് പറയാന്‍ എന്ത് അവകാശമാണുള്ളതെന്നും നിതീഷ് ചോദിച്ചു.

ബി.ജെ.പി യുമായി വേര്‍പിരിയാനുള്ള തീരുമാനം തിടുക്കപ്പെട്ട് എടുത്തതാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വേര്‍പിരിയല്‍ തീരുമാനം ഏറെ ആലേചിച്ചതിന് ശേഷം എടുത്തതാണെന്ന് നിതീഷ് കുമാര്‍ മറുപടി പറഞ്ഞു.

Advertisement