എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഗഡ്കരിയെ നീക്കാന്‍ സമ്മര്‍ദം
എഡിറ്റര്‍
Friday 26th October 2012 10:33am

ന്യൂദല്‍ഹി: ബി.ജെ.പി. അധ്യക്ഷ സ്ഥാനത്ത് നിതിന്‍ ഗഡ്കരി തുടരുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത. ഗഡ്കരിയെ തുടരാനനുവദിക്കണമെന്ന് ഒരു വിഭാഗം ശക്തമായി വാദിക്കുമ്പോള്‍ ധാര്‍മിക മര്യാദയുടെ പേരില്‍ അദ്ദേഹം മാറിനില്‍ക്കണമെന്ന അഭിപ്രായമാണ് മറുഭാഗത്തിനുള്ളത്.

മുതിര്‍ന്ന നേതാവ് മുരളീമനോഹര്‍ ജോഷിയടക്കമുള്ള നേതാക്കള്‍ക്ക് ഗഡ്കരി പാര്‍ട്ടി അധ്യക്ഷപദവിയിലേക്ക് തിരികെവരുന്നതില്‍ വിയോജിപ്പിപ്പുണ്ട്.

Ads By Google

റോബര്‍ട്ട് വദ്ര മുതല്‍ ധനമന്ത്രി പി.ചിദംബരം വരെയുള്ളവരുടെ അഴിമതി കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഗഡ്കരിക്കെതിരായ ആരോപണങ്ങള്‍ ജനങ്ങളില്‍ സംശയത്തിനിടനല്‍കി നിലനില്‍ക്കുമെന്ന് ഇവര്‍ പറയുന്നു.

എന്നാല്‍ ഗഡ്കരിയോട് അടുത്തുനില്‍ക്കുന്ന ഒരു വിഭാഗം നേതാക്കള്‍ തുടര്‍ന്നും അദ്ദേഹംതന്നെ നേതൃത്വം വഹിക്കണമെന്ന നിലപാടിലാണ്.

ഇതിനിടെ ഡിസംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലോ അതിന് മുമ്പോ ആരോപണങ്ങളില്‍ നിന്ന് മുക്തനാവുംവരെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ഗഡ്കരിക്ക് സംഘപരിവാര്‍നേതൃത്വം നിര്‍ദേശം നല്‍കുമെന്നും അഭ്യൂഹമുണ്ട്.

അധ്യക്ഷ പദവിയിലേക്ക് ഉയര്‍ത്തിക്കാണിക്കാന്‍ മുതിര്‍ന്ന നേതാക്കളില്ലാത്തതിനാല്‍ പ്രദേശിക നേതാക്കളോ രണ്ടാം തലമുറ നേതാക്കളോ തത്കാലം ബി.ജെ.പി. അധ്യക്ഷ സ്ഥാനം വഹിക്കാനാണ് സാധ്യത.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം പുതു തലമുറയ്ക്ക് നേതൃത്വം കൈമാറിയ അദ്വാനി  ബി.ജെ.പി.യുടെ നേതൃത്വം വീണ്ടും ഏറ്റെടുക്കേണ്ടി വരുമെന്ന് വേണം അനുമാനിക്കാന്‍.

പാര്‍ട്ടി അധ്യക്ഷന്‍ ഗഡ്കരിക്കെതിരായ ആരോപണം ഉയര്‍ന്നപ്പോള്‍ പത്രക്കുറിപ്പു പുറത്തിറക്കി അദ്ദേഹത്തെ ന്യായീകരിക്കുകയാണ് അദ്വാനി ചെയ്തത്. ഗഡ്കരിയെ സംരക്ഷിക്കുന്ന പ്രഖ്യാപനത്തോടെ സംഘപരിവാറിന്റെ മുഖം രക്ഷിക്കാന്‍ കൂടിയാണ് അദ്വാനി ഒരുങ്ങുന്നത്.

Advertisement