എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പി അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്
എഡിറ്റര്‍
Sunday 20th January 2013 7:11am

ന്യൂദല്‍ഹി: ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പ്രഖ്യാപിക്കും. അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശം നിതിന്‍ ഗഡ്കരി സമര്‍പ്പിക്കാന്‍ ഒരുങ്ങുമ്പോള്‍  എല്‍.കെ. അദ്വാനിയുടെ പിന്തുണയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജും നാമനിര്‍ദേശത്തിനായി ഒരുങ്ങിയിട്ടുണ്ടെന്നാണ് സൂചന.

Ads By Google

എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ മത്സരിക്കുന്നെന്ന വാര്‍ത്ത സുഷമ സ്വരാജ് തള്ളിക്കളഞ്ഞു. എന്നാല്‍ ഗഡ്കരിക്ക് രണ്ടാം ഊഴം നല്‍കുന്നതിനെക്കുറിച്ച് അവര്‍ പ്രതികരിച്ചില്ല.

ആര്‍.എസ്.എസിന്റെ ശക്തമായ പിന്തുണയോടെയാണ് ഗഡ്കരി മത്സരസ്ഥാനത്തുള്ളത്. അധ്യക്ഷസ്ഥാനത്തേക്ക് രണ്ടാം വട്ടമാണ് ഇദ്ദേഹം മത്സരിക്കുന്നത്.

യു.പി.എ സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പോരാട്ടം നയിച്ച അഡ്വാനിക്ക് അഴിമതിയാരോപണങ്ങള്‍ നേരിടുന്ന ഗഡ്കരി പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിനോടു കടുത്ത വിയോജിപ്പാണ്.

അഡ്വാനി പക്ഷത്തെ ഒപ്പം നിര്‍ത്താനായി ഗഡ്കരിയെ പരിഗണിക്കുന്നതിനു പകരം സമവായ സ്ഥാനാര്‍ഥിയായി മുന്‍ അധ്യക്ഷനായ രാജ്‌നാഥ് സിങ്ങിനെ നിര്‍ത്താമെന്ന് ആര്‍.എസ്.എസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

ഗഡ്കരിയെ പാര്‍ട്ടി ദേശീയ അധ്യക്ഷനായും ഗുജറാത്ത്് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ 2014ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായും ഉയര്‍ത്തിക്കാട്ടാനാണ് ആര്‍.എസ്.എസിന്റെപദ്ധതി. ഇതു സംബന്ധിച്ച് ഫെബ്രുവരി ആദ്യ വാരത്തില്‍ ആര്‍.എസ്.എസ് പ്രഖ്യാപനം നടത്തും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഉടന്‍ തീരുമാനം കൈക്കൊള്ളണമെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Advertisement