എഡിറ്റര്‍
എഡിറ്റര്‍
റിതി സ്‌പോര്‍ട്‌സിലെ ഓഹരിപങ്കാളിത്തം: ധോണിയോട് വിശദീകരണം ചോദിക്കും
എഡിറ്റര്‍
Tuesday 11th June 2013 11:02am

dhoni-ok

മുംബൈ: റിതി സ്‌പോര്‍ട്‌സിലെ ഓഹരിപങ്കാളിത്തവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയോട്  ബി.സി.സി.ഐ വിശദീകരണം ചോദിക്കും.

ബോര്‍ഡ് യോഗത്തിന് ശേഷം ഇടക്കാല പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയാണ് ധോനിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അദ്ദേഹത്തില്‍ നിന്ന് വിശദീകരണം ചോദിക്കുമെന്ന് അറിയിച്ചത്.

Ads By Google

വിഷയം ബി.സി.സി.ഐ ചര്‍ച്ചചെയ്തിരുന്നെന്നും ഇക്കാര്യം വിശദമായി തന്നെ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ധോണിയുടെ പരസ്യക്കരാറുകളും മറ്റ് വാണിജ്യ ഇടപാടുകളും നടത്തുന്ന റിതി സ്‌പോര്‍ട്‌സ് എന്ന സ്ഥാപനത്തില്‍ ധോനിക്ക് 15 ശതമാനം ഓഹരിയുണ്ടെന്ന വെളിപ്പെടുത്തല്‍ ഒരു ഇംഗ്ലീഷ് ദിനപത്രം പുറത്തുകൊണ്ടുവന്നതോടെയാണ് സംഭവം വിവാദമായത്.

കമ്പനികാര്യ മന്ത്രാലയത്തിന്റെ രേഖകള്‍ പ്രകാരം, മാര്‍ച്ച് 22ന് ചേര്‍ന്ന റിതി സ്‌പോര്‍ട്‌സ് ബോര്‍ഡ് യോഗത്തിലാണ് ധോനിക്ക് 30,000 ഓഹരികള്‍ കൈമാറുന്നതിന് അംഗീകാരം നല്കിയത്. ആകെ ഓഹരികളുടെ 15.1 ശതമാനമാണിത്. ഇത്രയും ഓഹരികള്‍ സ്വന്തമാക്കുന്നതിന് മൂന്ന് ലക്ഷം രൂപ മാത്രമാണ് ധോണിി നല്കിയതെന്നും രേഖകള്‍ വെളിപ്പെടുത്തുന്നു.

റിതിയുമായി ചേര്‍ന്ന് വേറെയും കരാറുകളില്‍ ധോനി ഒപ്പുവെച്ചിട്ടുണ്ട്. ഇമേജ് ലൈസന്‍സിങ് കരാറില്‍ റീതി എം.എസ്.ഡി. അലമോഡ് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം മുഖേനയാണ് കരാര്‍. ഈ സ്ഥാപനത്തില്‍ 65 ശതമാനം ഓഹരികള്‍ ധോനിയുടെയും ഭാര്യ സാക്ഷിയുടെയും പേരിലാണ്.

ടീം ക്യാപ്റ്റനെന്ന പദവിയിലിരിക്കെ, ധോണി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് സ്ഥാപനത്തില്‍ മുതല്‍മുടക്കുന്നതും ടീമിലെ താരങ്ങളെ മാനേജ്‌ചെയ്യുന്നതും ശരിയല്ലെന്ന വാദമാണ് ക്രിക്കറ്റ് വൃത്തങ്ങളില്‍നിന്നുയരുന്നത്.

സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുണ്‍ പാണ്ഡെയുടെ പേരിലാണ് ബാക്കി ഓഹരികള്‍. റെയ്‌ന, ജഡേജ, ഓജ എന്നിവരെയും ബാഡ്മിന്റണ്‍ താരം സൈന നേവാളിനെയും മാനേജ് ചെയ്യുന്നത് റിതി സ്‌പോര്‍ട്‌സാണ്.

Advertisement