എഡിറ്റര്‍
എഡിറ്റര്‍
‘അവന്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസര്‍മാരിലൊരാള്‍, ക്ഷമയോടെ കാത്തിരിക്കുക, വാതില്‍ ഇനിയും അടഞ്ഞിട്ടില്ല’; ശ്രീയ്ക്ക് പിന്തുണയുമായി അസ്ഹറുദ്ദീന്‍
എഡിറ്റര്‍
Saturday 11th November 2017 10:00pm

മുംബൈ: മലയാളി പേസര്‍ ശ്രീശാന്തും ബി.സി.സി.ഐയും തമ്മിലുളള യുദ്ധം അവസാനമില്ലാതെ തുടരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടേയും മാധ്യമങ്ങളിലൂടേയും ശ്രീശാന്ത് ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നു കൊണ്ടിരിക്കുകയാണ്. അതേസമയം ആരാധകര്‍ക്കിടയില്‍ ശ്രീയ്ക്കുള്ള പിന്തുണ വര്‍ധിച്ചു വരികയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ നായകനും വാതുവെപ്പ് കേസില്‍ അകപ്പെട്ട് വിലക്കേറ്റ താരവുമായ മുഹമ്മദ് അസ്ഹറുദ്ദീനും ശ്രീയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ ശ്രീയ്ക്കു മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടിട്ടില്ലെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് അസ്ഹര്‍ പറയുന്നത്.

‘ശ്രീശാന്ത് ഇന്ത്യ കണ്ട ഏറ്റവും കഴിവുറ്റ പേസര്‍മാരില്‍ ഒരാളാണ്. ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ ഇനിയും അടഞ്ഞിട്ടില്ല. ശ്രീ സത്യസന്ധത തെളിയിച്ച് വരണം. ക്ഷമയോടെ കാത്തിരിക്കാന്‍ തയ്യാറാവണം.’ അദ്ദേഹം പറയുന്നു. റേഡിയോ മാങ്കോ ദുബായ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അസ്ഹര്‍ പിന്തുണ അറിയിച്ചത്.


Also Read: ‘എനിക്ക് പറ്റുന്നത്ര ശക്തിയില്‍ ബാര്‍ബറ്റോവിനെ ഞാന്‍ ചവിട്ടും’; മഞ്ഞപ്പടയുടെ പടത്തലവനെ വെല്ലുവിളിച്ച് ബംഗളൂരു എഫ്.സിയുടെ പ്രതിരോധ ഭടന്‍ ജോണ്‍സന്‍


സമാനമായ സാഹചര്യത്തില്‍ ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തിയ താരമാണ് അസ്ഹര്‍. പന്ത്രണ്ട് വര്‍ഷത്തിന് ശേഷത്തെ നിയമയുദ്ധത്തിന് ശേഷമാണ് ഹൈദരാബാദ് ഹൈക്കോടതി അസ്ഹറിനെതിരായ വിലക്ക് എടുത്തു മാറ്റുന്നത്.

വാതുവെപ്പ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയിട്ടും തനിക്കെതിരായ വിലക്ക് നീക്കാന്‍ ബി.സി.സി.ഐ തയ്യാറാവാത്തതിനെതിരെയാണ് ശ്രീശാന്ത് രംഗത്തെത്തിയത്. ആരോപിതരായ മറ്റ് താരങ്ങള്‍ ഇപ്പോഴും കളി തുടരുന്ന സാഹചര്യത്തിലാണ് ശ്രീയ്‌ക്കെതിരെ വിലക്ക് മാറ്റാന്‍ ബി.സി.സി.ഐ തയ്യാറാവാത്തത്.

Advertisement