| Saturday, 28th January 2012, 4:13 pm

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വിക്ടോറിയ അസരങ്കെയ്ക്ക് വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മെല്‍ബണ്‍:ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സില്‍ വിക്ടോറിയ അസരങ്കയ്ക്ക് കിരീടം. മരിയ ഷറപ്പോവയെ 6-3,6-0 ന് തോല്‍പ്പിച്ചാണ് അസരങ്കെ കിരീടം ഉറപ്പിച്ചത്.

അസരങ്കെയുടെ ആദ്യ ഗ്രാന്‍ഡ്‌സ്ഡാം കിരീടമാണ് ഇത്. ഇതോടെ ലോക റാങ്കിംഗില്‍ ടെന്നിഅസരങ്കെ ഒന്നാം സ്ഥാനത്തെത്തി.

ആദ്യനാല്‍പ്പത്താറ് മിനുട്ടിനുള്ളില്‍ തന്നെ അസരങ്കെ തന്റെ ആധിപത്യം ഉറപ്പിച്ചിരുന്നു. ആദ്യ സെറ്റില്‍ 2-0 ന് അസരങ്കെ മുന്നിട്ടു നിന്നിരുന്നു.

എന്നാല്‍ രണ്ടാമത്തെ സെറ്റില്‍ വിജയം ഏതാണ്ട് കൈപ്പിടിയിലൊതുക്കിയ പ്രകടനമായിരുന്നു കാഴ്ച വെച്ചത്. കരോലിന്‍ വോസിനേകിയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അട്ടിമറിച്ചാണ അസരങ്കെ ഫൈനലില്‍ കടന്നത്.

Malayalam News

Kerala News In English

We use cookies to give you the best possible experience. Learn more