ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
അയോധ്യയില്‍ പ്രശ്‌നമുണ്ടാക്കിയതാര്?; അയോധ്യക്കാര്‍ക്ക് പറയാനുള്ളത്
ന്യൂസ് ഡെസ്‌ക്
Friday 9th November 2018 12:29pm

അയോധ്യ: തെരഞ്ഞെടുപ്പ് അടുത്തതോടെ അയോധ്യ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. രാമക്ഷേത്രം നിര്‍മിക്കണമെന്ന സംഘപരിവാറിന്റേയും ബി.ജി.പിയുടേയും മുറവിളി പ്രദേശത്തെ കൂടുതല്‍ അസ്വസ്ഥമാക്കുകയാണ്.

ഹിന്ദു-മുസ്‌ലിം വേര്‍തിരിവില്ലാതെ സൗഹാര്‍ത്തോടെ ജീവിക്കുന്നിടത്ത് വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന ഭയമാണ് പ്രദേശത്തെ സാധാരണക്കാര്‍ക്ക് ഇപ്പോള്‍ ഉള്ളത്.

പ്രത്യേക അജണ്ടയുമായി പുറത്തുനിന്ന് വന്ന രാഷ്ട്രീയക്കാരാണ് കാലങ്ങളായി സൗഹാര്‍ദത്തില്‍ ജീവിച്ച മനുഷ്യരുടെ ഇടയില്‍ കുഴപ്പമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.

ALSO READ: ബി.ജെ.പിയില്‍ തമ്മില്‍പോര്; കാര്യപ്രാപ്തിയില്ലാത്ത അധ്യക്ഷന്‍ രാജിവെക്കണമെന്ന് ലക്ഷ്മീകാന്ത്

ബാബരി മസ്ജിദ് തകര്‍ത്തതും പുറത്തുനിന്നെത്തിയവരാണ്. രണ്ട് മതങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ടാകുമെങ്കില്‍ അമ്പലം വേണ്ടെന്നാണ് അയോധ്യയിലെ സാധാരണക്കാരുടെ നിലപാട്

ഇത്തവണ സാധാരണ എത്തുന്നതിലും കൂടുതല്‍ ആളുകളാണ് ദീപാവലിക്ക് അയോധ്യയില്‍ എത്തിയതെന്ന്് പൊലീസ് വ്യക്തമാക്കി. രാമക്ഷേത്രം നിര്‍മിക്കുമെന്ന് ആര്‍.എസ്.എസും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്രമന്ത്രി വിജയ് ഗോയലും ഉള്‍പ്പെടെയുള്ള ബി.ജെ.പി.നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ രാമക്ഷേത്രവാദവുമായി വോട്ട് പിടിയ്ക്കാന്‍ ഇറങ്ങയിരിക്കുകയാണ് ഹിന്ദുത്വ വര്‍ഗീയ സംഘടനകള്‍.

Advertisement