അവസാന ബജറ്റിലും 'പേരിടല്‍' മറക്കാതെ യോഗി സര്‍ക്കാര്‍; അയോധ്യയിലെ പുതിയ വിമാനത്താവളം ശ്രീരാമന്റെ പേരിലറിയപ്പെടുമെന്ന് യോഗി ആദിത്യനാഥ്
national news
അവസാന ബജറ്റിലും 'പേരിടല്‍' മറക്കാതെ യോഗി സര്‍ക്കാര്‍; അയോധ്യയിലെ പുതിയ വിമാനത്താവളം ശ്രീരാമന്റെ പേരിലറിയപ്പെടുമെന്ന് യോഗി ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd February 2021, 6:42 pm

ലക്‌നൗ: അയോധ്യയില്‍ പണികഴിപ്പിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് ശ്രീരാമന്റെ പേരിടുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മര്യാദാ പുരുഷോത്തം ശ്രീരാം എയര്‍പോര്‍ട്ട് എന്നാകും പുതിയ പേരെന്ന് യോഗി പ്രഖ്യാപിച്ചു.

ബജറ്റ് അവതരണത്തോടനുബന്ധിച്ചായിരുന്നു യോഗിയുടെ പുതിയ പ്രഖ്യാപനം.

അതേസമയം അയോധ്യയില്‍ രാമക്ഷേത്രത്തിനായി 300 കോടി രൂപയാണ് യോഗി സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയത്. തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച യോഗി സര്‍ക്കാരിന്റെ അവസാന ബജറ്റിലാണ് രാമക്ഷേത്ര നിര്‍മാണത്തിനും പ്രത്യേകമായി തുക വകയിരുത്തിയത്.

ധനമന്ത്രി സുരേഷ് ഖന്ന അവതരിപ്പിച്ച ബജറ്റില്‍ 5,50,270 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.

അയോധ്യയെക്കൂടാതെ വാരാണസി, ചിത്രക്കൂട് ആരാധനലായങ്ങള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്. അയോധ്യയിലെ ടൂറിസം മേഖലയിലെ സൗന്ദര്യവത്കരണത്തിനും വികസനത്തിനുമായി 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

വാരണസിയിലെ ടൂറിസം മേഖലയുടെ വികസനത്തിനായി 100 കോടി രൂപയും ചിത്രകൂടിലെ വിവിധ ടൂറിസം വികസന പദ്ധതികള്‍ക്കായി 20 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

മുഖ്യമന്ത്രിയുടെ ടൂറിസം വികസന പദ്ധതിക്കായി 200 കോടി രൂപ വകയിരുത്താനും ബജറ്റില്‍ നിര്‍ദേശിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Ayodhya Airport Renamed