'അവളുടെ രാവുകളിലെ' സീമയെ ഓര്‍പ്പിച്ച് സംയുക്ത മേനോന്‍; എറിഡയുടെ പുതിയ പോസ്റ്റര്‍ പുറത്ത്
Malayalam Cinema
'അവളുടെ രാവുകളിലെ' സീമയെ ഓര്‍പ്പിച്ച് സംയുക്ത മേനോന്‍; എറിഡയുടെ പുതിയ പോസ്റ്റര്‍ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd December 2020, 12:08 pm

വി.കെ പ്രകാശിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന എറിഡ എന്ന ത്രില്ലര്‍ ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയ താരം സംയുക്ത മേനോന്‍ ഗ്ലാമര്‍ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ആണ് ഇപ്പോള്‍ തരംഗമാകുന്നത്.

ഐ.വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ എന്ന ചിത്രത്തിലെ നായിക സീമയെ ഓര്‍മ്മിപ്പിക്കും വിധമാണ് പോസ്റ്ററില്‍ സംയുക്തയുടെ ലുക്ക്. നീളന്‍ ഷര്‍ട്ട് ധരിച്ചുകൊണ്ടുള്ള സീമയുടെ പോസ്റ്ററുകള്‍ അക്കാലത്ത് വലിയ തരംഗമായിരുന്നു.

മലയാള സിനിമാചരിത്രം തന്നെ തിരുത്തിക്കുറിച്ച് ചിത്രങ്ങളിലൊന്നായിരുന്നു അവളുടെ രാവുകള്‍. ആദ്യമായി എ (അഡള്‍ട്ടസ് ഓണ്‍ലി) ഗ്രേഡ് ലഭിച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു അന്ന് ലഭിച്ചത്. അവളുടെ രാവുകള്‍ പോസ്റ്ററിലെ സീമയുടെ അതേ ഗെറ്റപ്പിലാണ് എറിഡയില്‍ സംയുക്തയും.

എറിഡ എന്നത് ഗ്രീക്ക് പദമാണ്. യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ സിനിമയാണിത്. നാസ്സര്‍, സംയുക്ത മേനോന്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് പ്രമുഖ താരങ്ങള്‍.

ട്രെന്റ്സ് ആഡ്ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വിക്കുന്നത് എസ്. ലോകനാഥനാണ്.

View this post on Instagram

A post shared by Digitally (@digitallynow)

മുതിര്‍ന്ന നിര്‍മ്മാതാവ് അരോമ മണിയുടെ മകന്‍ അരോമ ബാബു നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ‘എറിഡ’. വൈ. വി. രാജേഷാണ് ചിത്രത്തിന്റെ തിരക്കഥ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Avalde Ravukal Erida Samyukatha Menon