എഡിറ്റര്‍
എഡിറ്റര്‍
ഇരുചക്ര വാഹനങ്ങളില്‍ നിന്ന് ഹെഡ്ലാംപ് സ്വിച്ച് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം; ‘ഓട്ടോമാറ്റിക്ക് ഹെഡ് ലാംപ് ഓണ്‍’ ഏപ്രില്‍ മുതല്‍
എഡിറ്റര്‍
Tuesday 7th March 2017 2:59pm

ന്യൂദല്‍ഹി: ഇരുചക്ര വാഹനങ്ങളില്‍ ഓട്ടോമാറ്റിക്ക് ഹെഡ്ലാംപ് ഓണ്‍ (എഎച്ച്ഒ) സംവിധാനം രാജ്യത്ത് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ ഹെഡ്ലാംപ് ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനുമുള്ള സ്വിച്ച് ഇരുചക്രവാഹനങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകും. കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് ഈ തീരുമാനം.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇത് നടപ്പിലാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ആഡംബര കാറുകളിലും ചില വിലയേറിയ ബൈക്കുകളിലും ഇപ്പോഴുള്ള ഡേ ടൈം റണ്ണിംഗ് ലാംപിന് സമാനമായ സംവിധാനമാണ് ഇത്. എഎച്ച്ഒ സംവിധാനമുള്ള ബൈക്കുകളുടെ എന്‍ജിന്‍ ഓണവുന്നതിനൊപ്പം ഹെഡ്ലാംപും ഓണാവും. ഇത് ഓഫ് ചെയ്യാന്‍ സാധിക്കില്ല.


Dont Miss അമിത് ഷായുടെ വാഹനത്തിന് നേരെ ഗുജറാത്തില്‍ പട്ടേല്‍ പ്രവര്‍ത്തകരുടെ ചീമുട്ടയേറ് 


മറ്റ് വാഹനങ്ങല്‍ ഓടിക്കുന്നവര്‍ ഇരു ചക്രവാഹനങ്ങളെ പെട്ടെന്ന് ശ്രദ്ധിക്കാന്‍ ഇത് സഹായിക്കും. ഇതു വഴി അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

2003 മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ സംവിധാനം നിലവിലുണ്ട്. ഇത് കൂടാതെ മറ്റ് നിരവധി രാജ്യങ്ങളിലും എഎച്ച്ഒ നിലവിലുണ്ട്. കാവസാക്കി, കെടിഎം, ഹാര്‍ലി-ഡേവിഡ്സണ്‍ തുടങ്ങിയകമ്പനികള്‍ എഎച്ച്ഒ സംവിധാനത്തോട് കൂടിയ ഇരുചക്രവാഹനങ്ങള്‍ നേരത്തേ തന്നെ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

Advertisement