എഡിറ്റര്‍
എഡിറ്റര്‍
ഓസിസ് ടീം പിച്ചിനെ പഠിക്കുന്നു
എഡിറ്റര്‍
Thursday 7th March 2013 10:03am

ഹൈദരാബാദ്: ഇന്ത്യയ്‌ക്കെതിരെ കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ഓസിസ് കടുത്ത പരിശീലനത്തിലാണ്.

Ads By Google

ഇപ്പോള്‍ പിച്ചിനെ പഠിക്കാനുള്ള ശ്രമത്തിലാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍. ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ പരിശീലനത്തിനുള്ള പിച്ച് ഉപയോഗിക്കാതെ, മത്സരം നടന്ന പിച്ചില്‍ത്തന്നെ പരിശീലിക്കുകയായിരുന്നു.

തോല്‍വിയില്‍നിന്നു പാഠം പഠിച്ച് തിരിച്ചെത്താന്‍ ശ്രമിക്കുമെന്ന ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ വാക്കുകള്‍ ശരിവച്ചുകൊണ്ടായിരുന്നു ഓസീസ് ടീമിന്റെ പരിശീലനം. ആദ്യ ടെസ്റ്റിന്റെ അഞ്ചാം ദിവസം ഒന്‍പത് ഓവര്‍ മാത്രമാണ് ഓസീസിന് ബാറ്റു ചെയ്യാന്‍ അവസരം ലഭിച്ചത്.

ഹൈദരാബാദിലാകട്ടെ, കളി നാലാം ദിനം ഉച്ചയൂണിനുമുന്നെ തീര്‍ന്നു. രണ്ടുമത്സരങ്ങളിലും സ്പിന്നിനെതിരെ കളിക്കാന്‍ കഷ്ടപ്പെട്ട ഓസ്‌ട്രേലിയന്‍ താരങ്ങള്‍, ഹൈദരാബാദില്‍ പരിശീലനത്തില്‍ ഊന്നല്‍ കൊടുത്തതും അതിനായിരുന്നു.

ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ആയിരുന്നു ഏറ്റവും കൂടുതല്‍ സമയം ചെലവിട്ടത്. സ്പിന്നര്‍മാരായ നഥാന്‍ ലിയോണ്‍, സേവ്യര്‍ ദോഹെര്‍ടി, സ്റ്റീവ് സ്മിത്ത് തുടങ്ങിയവര്‍ക്കെതിരെയെല്ലാം ക്ലാര്‍ക്ക് കളിച്ചു. ഡേവിഡ് വാര്‍ണര്‍, ഷെയ്ന്‍ വാട്‌സന്‍ എന്നിവരാണ് കഠിന പരിശീലനം നടത്തിയ മറ്റ് രണ്ട് ബാറ്റ്‌സ്മാന്‍മാര്‍.

സ്പിന്‍ ബോളിങ്ങിനെതിരെ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ഏറെ മെച്ചപ്പെടാനുണ്ട്. യുവനിരയാണ് ഞങ്ങളുടേത്. അഞ്ചാം ദിന സ്പിന്‍ വിക്കറ്റുകള്‍ കളിച്ച് ഏറെ പരിചയമില്ല. അനുഭവ സമ്പത്തിലൂടെയേ ഈ കുറവു പരിഹരിക്കാനാവൂ. – കോച്ച് ആര്‍തര്‍ പറഞ്ഞു.

Advertisement