എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സമ്മാനത്തുക വര്‍ധിപ്പിച്ചു
എഡിറ്റര്‍
Tuesday 2nd October 2012 2:11pm

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഓര്‍ഗനൈസേഴ്‌സ് സമ്മാനത്തുകയില്‍ മാറ്റം വരുത്തി. ഇത്തവണ ചരിത്രത്തിലേക്കും വെച്ച് ഏറ്റവും ഉയര്‍ന്ന തുകയാണ് സമ്മാനം നല്‍കുന്നത്. 31.4 മില്ല്യണ്‍ ഡോളറായിരുന്ന സമ്മാനത്തുകയോടൊപ്പം 4.15 മില്ല്യണ്‍ ഡോളര്‍ കൂടി വര്‍ധിപ്പിക്കാനാണ് തീരുമാനം.

ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും വലിയ തുക സമ്മാനമായി നല്‍കിയിട്ടില്ലെന്ന് ടൂര്‍ണമെന്റ് ഡയരക്ടര്‍ ക്രെയ്ഗ് ടിലെ പറഞ്ഞു.

Ads By Google

ഇത്രയും വലിയ തുക സമ്മാനമായി നല്‍കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷം മാത്രമേ ഉള്ളൂവെന്നും എല്ലാ താരങ്ങള്‍ക്കും ഇത് ഒരു പ്രചോദനമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

താരങ്ങള്‍ പ്രതീക്ഷിച്ച തുകയേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അതില്‍ പലര്‍ക്കും അത്ഭുതമുണ്ട്.

മത്സരത്തിന്റെ വിജയം മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. സമ്മാനത്തുകയില്‍ സംഘാടകര്‍ കഴിഞ്ഞ കുറേ നാളായി മാറ്റങ്ങള്‍ വരുത്തുന്നില്ലെന്ന് ചില താരങ്ങള്‍ അടുത്തിടെ പരാതിപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സമ്മാനത്തുകയില്‍ കാലോചിതമായ മാറ്റം വരുത്താന്‍ സംഘാടകര്‍ തീരുമാനിച്ചത്.

Advertisement