സഞ്ജുവിന് ഹെയ്ഡന്റെ അംഗീകാരം; താരത്തിന്റെ ഇഷ്ട ലോകകപ്പ് ടീം ചര്‍ച്ചയാകുന്നു
Cricket news
സഞ്ജുവിന് ഹെയ്ഡന്റെ അംഗീകാരം; താരത്തിന്റെ ഇഷ്ട ലോകകപ്പ് ടീം ചര്‍ച്ചയാകുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 27th August 2023, 11:51 pm

ക്രിക്കറ്റ് ലോകകപ്പിനുള്ള തന്റെ ഇഷ്ട ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്‍. മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തിയാണ് മാത്യു ഹെയ്ഡന്‍ തന്റെ ടീമിനെ പ്രഖ്യാപിച്ചത്.

സ്റ്റാര്‍ സ്പോര്‍ട്സിനോട് സംസാരിക്കവെയാണ് രണ്ട് തവണ ലോകകപ്പ് ജേതാവായ
ഹെയ്ഡന്‍ ഇന്ത്യയുടെ തന്റെ ഉഷ്ട ടീം തെരഞ്ഞെടുത്തത്.

രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് ബാറ്റര്‍മാരുടെ നിരയില്‍ ഹെയ്ഡന്റെ ചോയിസ്. ഇത് കൂടാതെ മൂന്ന് വിക്കറ്റ് കീപ്പര്‍മരായി കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരെയും ഉള്‍പ്പെടുത്തുന്നു.

ഓള്‍ റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരെയാണ് ഹെയ്ഡന്‍ തെരഞ്ഞെടുത്തത്. ജഡേജയും അക്‌സറുമാണ് സ്പിന്‍ ഓപ്ഷനുകള്‍. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ് ഹെയ്ഡന്‍ തെരഞ്ഞെടുത്ത ബൗളിങ് നിര.

അതേസമയം, ലോകകപ്പിന് മുന്നോടിയായി, ഏഷ്യാ കപ്പിനുള്ള തയ്യറെടുപ്പിലാണ് ഇന്ത്യന്‍ ടീം.  ബെംഗളൂരുവിലെ ആളുര്‍ സ്റ്റേഡയിത്തിലാണ് താരങ്ങള്‍ പരിശീലനം നടത്തുന്നത്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുല്‍ പരിശീലനത്തിന് ഇറങ്ങിയതാണ് ക്യാമ്പിലെ ഹൈലൈറ്റ്. രാഹുല്‍ നെറ്റ്സില്‍ ദീര്‍ഘനേരം പ്രാക്ടീസ് ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പൂര്‍ണ ഫിറ്റല്ലാതെയായിരുന്നു രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. താരത്തിന് ബാക്കപ്പായി സഞ്ജു സാംസണെയും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Content Highlight: Australian cricketer Matthew Hayden has announced his preferred Indian team for the Cricket World Cup