കാന്‍ബറയില്‍ ലങ്കയെ തകര്‍ത്ത് ഓസീസ്; 366 റണ്‍സിന്റെ കൂറ്റന്‍ ജയം
Cricket
കാന്‍ബറയില്‍ ലങ്കയെ തകര്‍ത്ത് ഓസീസ്; 366 റണ്‍സിന്റെ കൂറ്റന്‍ ജയം
ന്യൂസ് ഡെസ്‌ക്
Monday, 4th February 2019, 3:05 pm

കാന്‍ബറ: ബാറ്റിങിലും ബോളിങിലും സന്ദര്‍ശകരെ തകര്‍ത്ത ഓസീസ് ടീമിന് കാന്‍ബറയിലെ രണ്ടാം ടെസ്റ്റിലും തകര്‍പ്പന്‍ ജയംം.  516 റണ്‍സിന്റെ കൂറ്റന്‍ ജയലക്ഷ്യവുമായിറങ്ങിയ ലങ്കന്‍ പട രണ്ടാമിന്നിങ്സില് 149 റണ്‍സെടുക്കുമ്പോഴേക്കും എല്ലാവരും കൂടാരം കയറി.

സ്‌കോര്‍: ഓസ്‌ട്രേലിയ 534/5d 196/3d ശ്രീലങ്ക 215,149

രണ്ട് ഇന്നിങ്‌സുകളിലായി പത്ത് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്ക്കാണ് കങ്കാരുക്കള്‍ക്ക് കൂറ്റന്‍ ജയം നേടികൊടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ 46 റണ്‍സ് വഴങ്ങി സ്റ്റാര്‍ക്ക് പിഴുതത് അഞ്ചുവിക്കറ്റുകളാണ്. പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റും വീഴ്ത്തി.

ALSO READ: ”എന്നെ ബഹ്‌റൈനിലേക്ക് അയക്കരുത്”; കോടതിയോട് യാചിച്ച് ബഹ്‌റൈന്‍ മുന്‍ ഫുട്‌ബോള്‍ താരം ഹക്കീമി അല്‍ അറബി

രണ്ടാം ഇന്നിങ്‌സില്‍ നാല് പേരാണ് ലങ്കന്‍ നിരയില്‍ കണ്ടക്കം കടന്നത്. 42 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ടോപ്‌സ്‌കോറര്‍. മെന്‍ഡിസിന് പുറമെ ലഹിരു തിരിമാന്നെ, നിരോഷന്‍ ഡിക്ക്‌വല്ല, ചാമിക, കരുണരത്‌ന എന്നിവരും രണ്ടക്കം കടന്നു.

ആദ്യ ഇന്നിങ്‌സില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 534ന് ഡിക്ലയര്‍ ചെയ്ത ഓസീസ് ലങ്കയെ 215 റണ്‍സിന് പുറത്താക്കിയിരുന്നു. എട്ടാം സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉസ്മാന്‍ ഖ്വാജയാണ് ഓസീസ് സ്‌കോറിന്റെ നട്ടെല്ലായത്.