എഡിറ്റര്‍
എഡിറ്റര്‍
മലയാളികളുള്‍പ്പെടെയുള്ള അനേകം ഇന്ത്യക്കാരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി ഓസ്ട്രേലിയ 457 വിസ നിര്‍ത്തലാക്കുന്നു
എഡിറ്റര്‍
Wednesday 19th April 2017 11:26pm

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ 457 വിസകള്‍ റദ്ദാക്കുന്നതായി ഫെഡറല്‍ സര്‍ക്കാര്‍. മലയാളികളുള്‍പ്പെടെയുള്ള അനേകം ഇന്ത്യക്കാരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന തീരുമാനം തന്റെ ഫേസ്ബുക് വീഡിയോയിലൂടെയാണ് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ അറിയിച്ചത്.

ഈ മേഖലയില്‍ നടക്കുന്ന തട്ടിപ്പുകള്‍ ഒഴിവാക്കി രാജ്യത്തിനാവശ്യമായ വിദഗ്ധ തൊഴില്‍ശക്തി ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് 457 വിസകള്‍ റദ്ദാക്കുന്നതെന്ന് ടേണ്‍ബുള്‍ അറിയിച്ചു.

നേഴ്സുമാര്‍, ഐടി വിദഗ്ധര്‍, ഷെഫുമാര്‍ തുടങ്ങി വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന മലയാളികളുള്‍പ്പെടെയുള്ള വിദേശ കുടിയേറ്റക്കാര്‍ വളരെ ഉത്ക്ണ്ഠയോടെയാണ് ഈ തീരുമാനത്തെ നോക്കിക്കാണുന്നത്.

വിസ നിര്‍ത്തലാക്കലിനെത്തുടര്‍ന്ന് കമ്പനികള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനായി 457 വിസക്കു പകരമായി ഒരു പുതിയ താത്കാലിക വിസ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. രാജ്യത്തേക്ക് ജോലിക്കായി എത്തുന്നവരുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും ജോലിയിലുള്ള പ്രവര്‍ത്തി പരിചയവും കണക്കിലെടുത്താവും ഈ വിസ അനുവദിച്ചു നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.


Also Read: ‘മുസ്‌ലിം ആണെന്നു പുറത്തു പറയരുത്’; പാരീസ് ഹോട്ടലില്‍ വച്ചു തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് സെയ്ഫ് അലി ഖാന്‍; തന്റെ മകന്‍ തൈമുറിന് അവനിഷ്ടമുളള മതം തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം ഉണ്ടെന്നും താരം


രാജ്യത്തെ തൊഴില്‍ മേഖലകളില്‍ ഓസ്ട്രേലിയക്കാര്‍ക്ക് മുന്‍ഗണന കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് നിലവിലുള്ള വിസ നിറുത്തലാക്കുന്നതെന്ന് ടേണ്‍ബുള്‍ പറഞ്ഞു.

Advertisement