ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
World News
സിഡ്‌നിയില്‍ കത്തിയാക്രമണത്തില്‍ ഒരു മരണം; അക്രമി അറസ്റ്റില്‍
ന്യൂസ് ഡെസ്‌ക്
Friday 9th November 2018 3:48pm

മെല്‍ബേണ്‍: ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ കത്തിയാക്രമണം. പരിക്കേറ്റ മൂന്നുപേരില്‍ ഒരാള്‍ മരിച്ചു. ബാക്കി രണ്ട് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്.

മൂന്ന് പേര്‍ക്കാണ് കുത്തേറ്റത്. നിര്‍ഭാഗ്യവശാല്‍ ഒരാള്‍ സ്ഥലത്ത് വെച്ചുതന്നെ മരിച്ചുവെന്ന് പൊലീസ് സൂപ്രണ്ട് ഡേവിഡ് ക്ലേറ്റണ്‍ പറഞ്ഞു. മരിച്ചയാള്‍ക്ക് 60 വയസ് പ്രായമുണ്ടെന്നും ആദ്ധേഹം സ്ഥിരീകരിച്ചു.

ALSO READ: വിജയ് മല്യയും നീരവ് മോദിയും നിങ്ങളുടെ പണവുമായി പറക്കുമ്പോള്‍ നിങ്ങള്‍ ക്യൂവിലായിരുന്നു: രാഹുല്‍ ഗാന്ധി

പരിക്കേറ്റ ഒരാള്‍ക്ക് മുഖത്താണ് കുത്ത് കൊണ്ടതെന്ന് ദൃക്‌സാക്ഷി പറഞ്ഞതായി ന്യൂസ് ഡോട്ട് കോം പറഞ്ഞു. പ്രതിയെ പൊലീസ് വെടി വെച്ച് വീഴ്ത്തുകയായിരുന്നു. പ്രതിയുടെ നെഞ്ചിനാണ് വെടിയേറ്റത്.

പരിക്കേറ്റവരില്‍ ഒരാള്‍ക്ക് തലക്കാണ് മുറിവ്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

Advertisement