ബോള്‍ ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ രക്തം ഛര്‍ദ്ദിക്കുന്നു; തനിക്ക് ഗുരുതര അസുഖമെന്ന് ഓസീസ് ഓള്‍റൗണ്ടറുടെ വെളിപ്പെടുത്തല്‍
Australian Cricket
ബോള്‍ ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ രക്തം ഛര്‍ദ്ദിക്കുന്നു; തനിക്ക് ഗുരുതര അസുഖമെന്ന് ഓസീസ് ഓള്‍റൗണ്ടറുടെ വെളിപ്പെടുത്തല്‍
ന്യൂസ് ഡെസ്‌ക്
Friday, 12th October 2018, 5:39 pm

സിഡ്‌നി:ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗം തനിക്കുണ്ടെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ജോണ്‍ ഹേസ്റ്റിംഗ്‌സ്. ശ്വാസകോശത്തില്‍ രക്തസ്രാവം ഉണ്ടെന്നും ഇത് മാരകമായേക്കുമെന്നും ഹേസ്റ്റിംഗ്‌സ് വ്യക്തമാക്കി. വിശദപരിശോധന നടത്തിയെങ്കിലും രോഗകാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഓട്ടത്തില്‍ മാത്രമല്ല, ഫുട്‌ബോളിലും ബോള്‍ട്ട് പുലിതന്നെ; ആദ്യ മത്സരത്തില്‍ ഇരട്ടഗോള്‍

കഴിഞ്ഞ കുറച്ചുമാസമായി ബോള്‍ ചെയ്യാന്‍ തയ്യാറെടുക്കുമ്പോള്‍ ശക്തമായ ചുമയും രക്തം ഛര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണം നടത്തിയത്. ഇപ്പോള്‍ പ്രശ്‌നം ഗുരുതരമായെന്നും അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റില്‍ തുടരാനാണ് ആഗ്രഹം. പക്ഷെ ഈ വര്‍ഷം ഓസ്‌ട്രേലിയയ്ക്കായി കളിക്കാനാകുമോയെന്ന് സംശയമാണ് ഹേസ്റ്റിംഗ്‌സ് പറഞ്ഞു.ഓസീസിനായി 29 ഏകദിനങ്ങളും ഒമ്പത് ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.