മൂന്ന് വർഷത്തിനിടെ അഞ്ച് വ്യത്യസ്ത ഐ.സി.സി കിരീടങ്ങൾ; ചരിത്രനേട്ടവുമായി കങ്കാരുപ്പട
Cricket
മൂന്ന് വർഷത്തിനിടെ അഞ്ച് വ്യത്യസ്ത ഐ.സി.സി കിരീടങ്ങൾ; ചരിത്രനേട്ടവുമായി കങ്കാരുപ്പട
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th February 2024, 9:53 am

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ 79 റണ്‍സിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ കിരീടം സ്വന്തമാക്കിയിരുന്നു.

ഓസ്‌ട്രേലിയയുടെ ഈ കിരീടനേട്ടത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ തേടിയെത്തിയത്. ഐ.സി.സിയുടെ കഴിഞ്ഞ അഞ്ച് പ്രധാന ടൂര്‍ണമെന്റുകളിലും തുടർച്ചയായി കിരീടം നേടുന്ന ആദ്യ ടീമെന്ന നേട്ടമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്.

2022, 2023, 2024 എന്നീ വര്‍ഷങ്ങളില്‍ നടന്ന അവസാന ഐ.സി.സിയുടെ അഞ്ച് ടൂര്‍ണമെന്റുകളിലും ഓസ്‌ട്രേലിയ ആയിരുന്നു കിരീടം നേടിയത്..

2022ല്‍ നടന്ന ഏകദിന ലോകകപ്പ് ഓസ്‌ട്രേലിയ വുമണ്‍സ് ടീമാണ് നേടിയത്. അന്ന് ഇംഗ്ലണ്ടിനെ 71 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്. പിന്നീട് നടന്ന 2023 ടി-20 ലോകകപ്പ് ഓസ്‌ട്രേലിയ വുമണ്‍സ് ടീം സ്വന്തമാക്കി. ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ 19 റണ്‍സിന് പരാജയപ്പെടുത്തിയായിരുന്നു ഓസ്‌ട്രേലിയയുടെ കിരീടനേട്ടം.

ആ വര്‍ഷം നടന്ന വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. ഇന്ത്യയെ 209 റണ്‍സിന് തകര്‍ത്തായിരുന്നു കങ്കാരുപട വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയത്.

ഇന്ത്യയില്‍ വെച്ച് നടന്ന കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പിലും ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടം നേടിയിരുന്നു. ഓസ്‌ട്രേലിയയുടെ ആറാം ലോക കിരീടനേട്ടമായിരുന്നു ഇത്. ഇന്ത്യയെ ആറ് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ഓസ്‌ട്രേലിയയുടെ കിരീടനേട്ടം.

കഴിഞ്ഞദിവസം നടന്ന അണ്ടര്‍ 19 ഫൈനലിലും ഇന്ത്യയും എഴുതിക്കൊണ്ട് ഓസ്‌ട്രേലിയ കിരീടം നേടിയതിന് പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ചരിത്ര നേട്ടത്തിന്റെ പുതിയ അവകാശികളായി മാറിയത്.

Content Highlight: Australia cricket great achievements in cricket.