ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Cricket
കളി തുടങ്ങുന്നതിന് മുമ്പെ ഇന്ത്യയ്ക്ക് തിരിച്ചടി
ന്യൂസ് ഡെസ്‌ക്
Monday 3rd December 2018 12:57pm

അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് വ്യാഴാഴ്ച അഡ്‌ലെയ്ഡില്‍ തുടക്കമാവാനിരിക്കെ ഇന്ത്യയെ കാത്തിരിക്കുന്നത് അശുഭ വാര്‍ത്തകളെന്ന് റിപ്പോര്‍ട്ടുകള്‍. പച്ചപ്പ് നിറഞ്ഞ പിച്ചൊരുക്കി ഇന്ത്യയെ വീഴ്ത്തുകയാണ് ഓസീസിന്റെ ലക്ഷ്യം. പുല്ലുള്ള പിച്ചായിരിക്കും ഓസ്‌ട്രേലിയയില്‍ ഒരുക്കുകയെന്ന് ക്യുറേറ്റര്‍ ഡാമിയന്‍ ഹൗ പറഞ്ഞു. അഡ്‌ലെയ്ഡില്‍ നടന്ന അവസാന മൂന്ന് ടെസ്റ്റുകളും ഡേ നൈറ്റായിരുന്നു. ഇന്ത്യയ്‌ക്കെതിരെ ഡേ മത്സരമാണുള്ളത്.

ഡേ നൈറ്റ് മത്സരത്തില്‍ പിങ്ക് പന്തില്‍ ബോള്‍ ചെയ്യുന്ന പേസര്‍മാര്‍ക്ക് അധിക ആനുകൂല്യം ലഭിച്ചിരുന്നു. ഡേ മത്സരത്തിലും ഇത് സാധ്യമാകുമെന്നാണ് ഡാമിയന്‍ ഹൗ പറഞ്ഞു. ഡേ നൈറ്റ് മത്സരങ്ങള്‍ക്ക് സമാനമായാണ് പിച്ചൊരുക്കുന്നതെന്ന് ഹൗ പറഞ്ഞു.

ALSO READ: ഓസ്‌ട്രേലിയയില്‍ ആര് ജയിക്കും; വാട്ട്‌സണ് പറയാനുള്ളത്

2015ലാണ് അഡ്‌ലെയ്ഡില്‍ ന്യുസീലന്‍ഡിനെതിരെ ആദ്യ ഡേ നൈറ്റ് മത്സരം നടക്കുന്നത്. ആഷസില്‍ കഴിഞ്ഞ വര്‍ഷവും ഡേനൈറ്റ് മത്സരം നടന്നിരുന്നു.

ഇന്ത്യ ഡേ നൈറ്റ് കളിക്കാന്‍ വിസമ്മതിച്ചതിനാലാണ് മത്സരം ഡേ ടെസ്റ്റാക്കിയത്.പച്ചപ്പ് നിറഞ്ഞ പിച്ചില്‍ കങ്കാരുപ്പടയിലെ വേഗമേറിയ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും ഹെസല്‍വുഡും കമ്മിന്‍സും തിളങ്ങുമെന്നാണ് പ്രതീക്ഷ. അതേസമയം മികച്ച ഫോമിലുള്ള ഇന്ത്യന്‍ ബോളിങ് നിരയേയും ഓസീസ് ഭയക്കേണ്ടിയിരിക്കുന്നു.

Advertisement