കംഗാരുക്കള്‍ 300 ന് പുറത്ത്; ഫോളോ ഓണിനയച്ച് ഇന്ത്യ
INDIA VS AUSTRALIA
കംഗാരുക്കള്‍ 300 ന് പുറത്ത്; ഫോളോ ഓണിനയച്ച് ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th January 2019, 10:03 am

സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ 300 റണ്‍സിന് പുറത്ത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് 322 റണ്‍സിന് പിറകിലായാണ് ഓസീസ് പുറത്തായത്. ഇന്ത്യ ഓസീസിനെ രണ്ടാം ഇന്നിംഗ്‌സില്‍ ഫോളോ ഓണിനയച്ചിരിക്കുകയാണ്.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ഷമിയും ജഡേജയും രണ്ട് വീതം വിക്കറ്റെടുത്തു. ബുംറയ്ക്കാണ് ശേഷിച്ച ഒരു വിക്കറ്റ്.

നാലാം ദിവസം മഴമൂലം വൈകിയാണ് കളി തുടങ്ങിയത്. പാറ്റ് കമ്മിന്‍സ് (44 പന്തില്‍ 25), പീറ്റര്‍ ഹാന്‍സ്‌കോംബ് (111 പന്തില്‍ 37), നാഥന്‍ ലിയോണ്‍ (പൂജ്യം), ജോഷ് ഹെയ്‌സല്‍വുഡ് (45 പന്തില്‍ 21) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്കു നഷ്ടമായത്. 55 പന്തില്‍ 29 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താകാതെ നിന്നു.

ALSO READ: ബ്ലാസ്റ്റേഴ്‌സില്‍ അഴിച്ചുപണി; ജിംഗാനും അനസും വിനീതും പുറത്തേക്ക്

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സിന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ചേതേശ്വര്‍ പൂജാര (193), ഋഷഭ് പന്ത് (159) എന്നിവരുടെ സെഞ്ചുറിക്കരുത്തിലാണ് കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യ എത്തിയത്. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (77), രവീന്ദ്ര ജഡേജ (81) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് മുന്‍നിര കാര്യമായ ചെറുത്തുനില്‍പ്പിന് ശ്രമിച്ചില്ല. ഓപ്പണര്‍ മാര്‍ക്ക്‌സ ഹാരിസ് മാത്രമാണ് അര്‍ധസെഞ്ച്വറി നേടി നേരിയ പോരാട്ടം കാഴ്ചവെച്ചത്.

WATCH THIS VIDEO: