എഡിറ്റര്‍
എഡിറ്റര്‍
ഔഡി ക്യു ത്രിയ്ക്ക് ഒന്നാം പിറന്നാള്‍
എഡിറ്റര്‍
Tuesday 4th June 2013 2:52pm

q3

കോംപാക്ട് ലക്ഷ്വറി എസ്‌യുവിയായ ഇന്ത്യന്‍ വിപണിയില്‍ ഔഡി ക്യു ത്രിയ്ക്ക് ഒന്നാം പിറന്നാള്‍. മികച്ച വില്‍പ്പനയുമായി, രാജ്യത്തെ ലക്ഷ്വറി കാര്‍ വിപണിയില്‍ ഔഡിയ്ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തതില്‍ മുഖ്യപങ്കുവഹിച്ച മോഡലിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആകര്‍ഷകമായ വായ്പാ പദ്ധതി ജര്‍മന്‍ കമ്പനി പ്രഖ്യാപിച്ചു.
Ads By Google

വെറും ആറു ലക്ഷം രൂപ ഡൗണ്‍ പേയ്‌മെന്റായി നല്‍കി ക്യു ത്രിയെ സ്വന്തമാക്കാം. 35,400 രൂപയാണ് മാസത്തവണ. ഇന്നുമുതല്‍ ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

ഔഡി ക്യു ത്രീ ഇതിനോടകം 1850 എണ്ണം ഇന്ത്യന്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. കോംപാക്ട് ലക്ഷുറി എസ്!യുവികളില്‍ നാലു വീല്‍ ഡ്രൈവുള്ള ഏകമോഡലായ ക്യു ത്രിയ്ക്ക് 2.0 ലീറ്റര്‍ ടിഎഫ്എസ്‌ഐ പെട്രോള്‍ ( 208 ബിഎച്ച്പി  300 എന്‍എം ) , 2.0 ലീറ്റര്‍ ടിഡിഐ ഡീസല്‍ ( 174 ബിഎച്ച്പി  380 എന്‍എം ) എന്നീ എന്‍ജിന്‍ വകഭേദങ്ങളുണ്ട്.

28.08 ലക്ഷം രൂപ മുതലാണ് എക്‌സ്!ഷോറൂം വില. കൊച്ചിയിലേത് അടക്കം 26 ഡീലര്‍ഷിപ്പുകള്‍ നിലവില്‍ ഔഡിയ്ക്കുണ്ട്. ഈ വര്‍ഷാവസാനത്തോടെ ഇത് 34 എണ്ണമായി വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.

Autobeatz

Advertisement