എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ വിപണിയില്‍ ഓഡി ആഡംബര ബാഗ് ശേഖരം തുടങ്ങി
എഡിറ്റര്‍
Wednesday 6th March 2013 3:06pm

മുംബൈ: ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി ബാഗുകളുടെ പുതിയ ശേഖരം ഇന്ത്യന്‍ വിപണിയിലെത്തിച്ചു.മെസഞ്ചര്‍, ബാക്ക് പാക്ക്, സ്‌പോര്‍ട്‌സ്, ട്രാവല്‍ ഗാര്‍മെന്റ് എന്നീ വിഭാഗങ്ങളുടെ വന്‍ ശേഖരമാണ് ഓഡി ഇന്ത്യന്‍ വിപണിയിലെത്തിച്ചത്.

Ads By Google

മെസഞ്ചര്‍ വിപണിയില്‍ പ്രധാനമായും മൂന്ന് ബാഗുകളാണ് ഓഡി പുറത്തിറക്കിയത്. മെസഞ്ചര്‍, മെസഞ്ചര്‍ എ, മെസഞ്ചര്‍ ഹെറിറ്റേജ് എന്നിവയാണവ. 5,599 മുതല്‍ 7,849 വരെയാണ് ഇതിന്റെ വിപണി വില.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ബാക്ക് പാക്ക് വിപണിയെലെത്തിയത്. 12,399 രൂപമുതലാണ് ഇവ തുടങ്ങുന്നത്.

ജലത്തെ പ്രതിരോധിക്കുന്ന സൗകര്യത്തോടെയാണ് സ്‌പോട്‌സ് ബാഗ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് ഏകദേശം 8,549 രൂപയാണ്.

യാത്രകള്‍ക്ക് ഉപകരിക്കുന്ന ട്രാവല്‍ ബാഗിന് 13,549 രൂപയിലാണ് തുടങ്ങുന്നത്. എന്നാല്‍ കൂടുതല്‍  സ്ഥലസൗകര്യത്തോടെയാണ് ഓഡി ഇത് തയ്യാറാക്കിയത്.

ഉപഭോക്താക്കള്‍ക്ക് വേണ്ട എല്ലാ ആവശ്യങ്ങളും നിറവേറ്റാനാണ് കമ്പനിയുടെ ശ്രമമെന്ന് ഇന്ത്യയിലെ ഓഡി മേധാവി മൈക്കല്‍ പെര്‍ഷ്‌കെ പറഞ്ഞു. കൂടാതെ ആഡംബരത്തിന് പ്രാധാന്യം നല്‍കി സുഖകരമായ അനുഭവം ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുകയാണ് ബാഗ് നിര്‍മ്മാണത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Advertisement