എഡിറ്റര്‍
എഡിറ്റര്‍
ദിലീപിന്റെ ഡി സിനിമാസിനെതിരെ പരാതി നല്‍കിയയാളെ ആക്രമിച്ചു; വീടിനു നേരെ കല്ലേറും
എഡിറ്റര്‍
Tuesday 3rd October 2017 11:32pm

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരെ പരാതി നല്‍കിയ സന്തോഷിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. സന്തോഷിന്റെ വീടിനു നേരെ കല്ലേറും ഉണ്ടായി.


Also Read: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മൗലിക അവകാശങ്ങള്‍ അനുവദിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍


കറുത്ത കാറിലെത്തിയ സംഘം സന്തോഷിന്റെ വീടിനുനേരെ ഗുണ്ടെറിയുകയായിരുന്നു. തുടര്‍ന്ന് വീടിന് നേരെ കല്ലേറ് നടത്തിയ ശേഷമാണ് സംഘം മടങ്ങിയതെന്ന് കേരളാ കൗമുദിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ചാലക്കുടിയിലെ ദിലീപിന്റെ ഡി സിനിമാസ് തിയേറ്റര്‍ നിര്‍മ്മിച്ചത് കൈയേറ്റ ഭൂമിയിലാണെന്ന് ചൂണ്ടിക്കാട്ടി സന്തോഷ് നേരത്തെ പരാതി നല്‍കിയിരുന്നു.

പരാതിയെത്തുടര്‍ന്ന് കളക്ടര്‍ തല അന്വേഷണവും തിയറ്ററിനെതിരെ നടന്നിരുന്നു. 2015 ജൂണ്‍ 11 ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്കായിരുന്നു സന്തോഷിന്റെ പരാതി. തുടര്‍ന്ന് കളക്ടര്‍ തല അന്വേഷണം നടന്നുവെങ്കിലും ദിലീപിന് അനുകൂലമായ റിപ്പോര്‍ട്ടായിരുന്നു കളക്ടര്‍ തയ്യാറാക്കിയത്.


Dont Miss: കള്ളപ്പണം വെളുപ്പിക്കാനുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിയായിരുന്നു നോട്ടു നിരോധനം: അരുണ്‍ ഷൂരി


കളക്ടറുടെ തീരുമാനത്തില്‍ പിഴവുണ്ടെന്നു കണ്ട് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ റിപ്പോര്‍ട്ട് റദ്ദാക്കിയിരുന്നു. നടിയെ ആക്രമിച്ച ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് സംഘവും ഡി സിനിമാസ് തിയറ്റര്‍ സമുച്ചയത്തില്‍ ഭൂമി കൈയേറ്റം നടന്നിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഇരിക്കുകയാണ്.

നടിയെ അക്രമിച്ച കേസിലെ ക്വട്ടേഷേന്‍ സംബന്ധിച്ച് പൊലീസ് അറസ്റ്റ് ചെയ്ത ദിലീപ് 85 ദിവസത്തെ ജയില്‍ വാസത്തിനുശേഷം ഇന്നാണ് ജയില്‍ മോചിതനായത്. ഇതിനു പിന്നാലെയാണ് സന്തോഷിനെതിരായ ആക്രമണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Advertisement