എഡിറ്റര്‍
എഡിറ്റര്‍
ആദിവാസികളുടെ നില്‍പുസമരത്തിനുനേരെ ആക്രമണം; ആക്രമികള്‍ പൊലീസ് മേധാവിയുടെ ഓഫീസിലുള്ളവരെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Saturday 29th April 2017 10:24am

ചിത്രം കടപ്പാട് മംഗളം

ചെറുതോണി: ആദിവാസി വനാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി കലക്ടറേറ്റ് പടിക്കല്‍ ആദിവാസി ഗോത്ര മഹാസഭയുടെയും വനാവകാശ ഐക്യദാര്‍ഢ്യ സമിതിയുടേയും നേതൃത്വത്തില്‍ നടത്തിവരുന്ന നില്‍പ്പ് സമര പന്തലിനുനേരെ ആക്രമണം. വ്യാഴാഴ്ച രാത്രി 11 നാണു കാറിലെത്തിയ അഞ്ചംഗസംഘം ആക്രമണം നടത്തിയത്.


Also read 55 വര്‍ഷം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ട് ചീത്തപ്പേരല്ലാതെ ഒന്നും സമ്പാദിച്ചിട്ടില്ല: എംഎം മണി 


സമരത്തിനു നേതൃത്വം നല്‍കുന്ന പി.ടി. രാജപ്പ(40)നെ അക്രമികള്‍ ക്രൂരമായി മര്‍ദിച്ചു. പന്തലിലുണ്ടായിരുന്ന ചെട്ടി, രാധാമണി എന്നിവര്‍ക്കും പരുക്കേറ്റു. സമീപത്തെ ഷെഡില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുഞ്ഞമ്മ, മൈക്കിള്‍, ജോര്‍ജ് എന്നിവര്‍ ഓടിവന്നപ്പോഴേക്കും ആക്രമികളില്‍ രണ്ടുപേര്‍ കലക്ടറേറ്റിലേക്ക് ഓടി രക്ഷപെട്ടു.

കാറിലുണ്ടായിരുന്ന മൂന്നുപേര്‍ പൈനാവു ഭാഗത്തേക്ക് രക്ഷപെട്ടതായും സമരക്കാര്‍ പറഞ്ഞു. വിവരമറിഞ്ഞ് ഇടുക്കിയില്‍നിന്ന് പൊലീസ് എത്തി തെരച്ചില്‍ നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പരുക്കേറ്റ ആദിവാസികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Dont miss ആയിരം സൗമ്യമാര്‍ പിടഞ്ഞു മരിച്ചാലും ഒരു ചാമിയും തൂക്കിലേറ്റപ്പെടരുത് എന്ന തരത്തിലുള്ള വിധി കേള്‍ക്കുമ്പോഴാണ് എം.വി ജയരാജനോടുള്ള ബഹുമാനം കൂടുന്നത്: അഡ്വ. ജയശങ്കര്‍ 


ആദിവാസികളുടെ പരാതിയനുസരിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളില്‍ രണ്ടുപേര്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ ജോലി ചെയ്യുന്നവരാണെന്നും ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും ഇവരെ ഉടന്‍തന്നെ പിടികൂടുമെന്നും ഇടുക്കി സി.ഐ സിബിച്ചന്‍ ജോസഫ് പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

വനാവകാശം സംരക്ഷിക്കണമെന്നും ഭൂമി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് കലക്ടറേറ്റിനു മുന്നില്‍ സമരം ആരംഭിച്ചത്. ഈ മാസം മൂന്നിനാണ് സമരം ആരംഭിച്ചത്.

Advertisement